കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ സിറിഞ്ചുപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങളെ തിരിച്ചയച്ചു. ഇന്ത്യന്‍ സംഘത്തിലെ മലയാളി താരങ്ങള്‍ക്കാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആജീവനാന്ത വിലക്ക് നല്‍കി ഗെയിംസില്‍ നിന്നും മടക്കി അയച്ചത്.
മലയാളി താരങ്ങളായ കെടി ഇര്‍ഫാനേയും രാകേഷ് ബാബുവിനേയുമാണ് തിരിച്ചയച്ചത്. ട്രിപ്പിള്‍ ജംപ് താരമായ രാകേഷ് ബാബു ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു. ദീര്‍ഘദൂര മത്സരത്തില്‍ മികച്ച പ്രകടനം നടത്താമെന്ന പ്രതീക്ഷയോടെ പോയ കെടി ഇര്‍ഫാനും ഇനി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മത്സരിക്കാനാകില്ല.
ഇരുതാരങ്ങളും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനു പിന്നാലെ അടുത്ത വിമാനത്തില്‍ തന്നെ ഇന്ത്യയിലേക്ക് മടക്കി അയയ്ക്കാന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനു നിര്‍ദേശം നല്‍കിയതായി കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ പ്രസിഡന്റ് ലൂയിസ് മാര്‍ട്ടിന്‍ വ്യക്തമാക്കി.
ഗോള്‍ഡ് കോസ്റ്റിലെ അത്‌ലറ്റിക് വില്ലേജിന് സമീപത്തു നിന്ന് ഉപയോഗിച്ച് വലിച്ചെറിഞ്ഞ സിറിഞ്ച് കണ്ടെത്തിയിരുന്നു. സീനിയര്‍ ബോക്‌സര്‍മാരുടെ താമസസ്ഥലത്തിന് അടുത്തായാണ് സിറിഞ്ചുകള്‍ കണ്ടെത്തിയത്. ഇരു താരങ്ങളുടെയും രകത്‌വും-മൂത്രവും ശേഖരിച്ച് പരിശോധന നടത്തിയെന്നും എന്നാല്‍ അതില്‍ നിന്ന് താരങ്ങള്‍ ഉത്തേജകമരുന്ന് കഴിച്ചതായി തെളിഞ്ഞിട്ടില്ല. താരങ്ങളുടെ മേല്‍ ശക്തമായ നടപടി അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്ന് ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി സികെ വത്സന്‍ വ്യക്തമാക്കി.
എന്നാൽ ഇന്ത്യന്‍ താരങ്ങളായ കെ.ടി ഇര്‍ഫാന്‍, രാകേഷ് ബാബു എന്നിവരെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐഒഎ) അറിയിച്ചു. താരങ്ങള്‍ മരുന്ന് ഉപയോഗിച്ചതായി പരിശോധനയില്‍ കണ്ടെത്തിയിട്ടില്ലെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത് യുക്തിരഹിതമാണെന്നും അസോസിയേഷന്‍ വ്യക്തമാക്കി.
താമസിക്കുന്ന മുറിയുടെ സമീപത്ത് നിന്ന് സിറിഞ്ച് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ (സി.ജി.എഫ്) നടപടിയെടുത്തത്. ഇരുവടേയും അക്രഡിറ്റേഷനും റദ്ദാക്കിയിരുന്നു. ഇരുവരേയും അടുത്ത വിമാനത്തില്‍ ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനോട് കോമണ്‍വെല്‍ക്ക് ഗെയിംസ് ഫെഡറേഷന്‍ പ്രസിഡന്റ് ലൂയീസ് മാര്‍ട്ടിന്‍ ആവശ്യപ്പെട്ടു. അതേസമയം, താന്‍ മരുന്നടിച്ചിട്ടില്ലെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും കെ ടി ഇര്‍ഫാന്‍ പറഞ്ഞു.