Mon. Nov 23rd, 2026

കഞ്ചാവ് വില്‍പന ചോദ്യം ചെയ്ത യുവാവിനെ തലയ്ക്കടിച്ചുകൊന്നു. കോട്ടയം പള്ളിക്കത്തോട് സ്വദേശി ഉല്ലാസ് (33) ആണു ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റു മരിച്ചത്. പ്രദേശത്ത് കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു പോലീസ് അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് തെക്കേൽ അജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കത്തോട് മുണ്ടൻ കവലയിൽ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.