ഫിലിപ്പ് ജേക്കബ് (ബ്രഹ്മ ശ്രീ.ഫിലിപ്പരര് മൂഷികരര്)
‘നന്മ നിറഞ്ഞവൻ യൂദാസ് — – – –
അമാനുഷതകളൊന്നുമില്ലാത്ത ബൈബിളിലെ ഏക കഥാപാത്രം യൂദാസാണ്. ആലങ്കാരികതകളില്ലാത്തൊരു പച്ച മനുഷ്യൻ…
‘വിശ്വാസികളുടെയുo സഭയുടെയും പരിഗണനകളുടെയോ പ്രാർത്ഥനകളുടെയോ ഏഴയലത്ത് പോലുമെത്താത്ത മനുഷ്യൻ.
ശത്രുക്കളോട് പോലും ക്ഷമിക്കണമെന്ന് പലവട്ടമാവർത്തിക്കുമ്പോഴും അയാളോടാരും ഇന്നേവരെ ക്ഷമിച്ചിട്ടില്ല. ഇനി കഴിയുമെന്ന് തോന്നുന്നുമില്ല…
സത്യത്തിൽ യൂദാസ് യേശുവിനെ അടിയുറച്ചു വിശ്വസിച്ചിരുന്നു, ’യേശുവിന്റെ സൂപ്പർ മാനുഷ പവറുകളിൽ യൂദാസിന് ആഴത്തിലുള്ള വശ്വാസമായിരുന്നു’ അതു കൊണ്ടാണ് അയാൾ യേശുവിനെ ഒറ്റിക്കൊടുക്കുന്നതും….

‘സത്യത്തിൽ ഒറ്റിക്കൊടുക്കലായിരുന്നില്ല. ചൂണ്ടിക്കാണിക്കൽ, മലയാള ഭാഷയിൽ അത് ഒറ്റലായിപ്പോയി. ഇപ്പോഴത്തെ മലയാളത്തിൽ ‘സ്കെച്ചിടൽ’…
യേശുവിനെ ആർക്കും ഒന്നും ചെയ്യാനാവില്ലെന്ന് തന്നെ യൂദാസ് വിശ്വസിച്ചു. കയ്യിലുള്ള അതിമാനുഷ ഗിമ്മിക്ക് പവറുപയോഗിച്ച് യേശു രക്ഷപെടുമെന്നുള്ള അതിവിശ്വാസം അതാണ് യൂദാസിനെ പ്രേരിപ്പിച്ചത്.
കാശു കിട്ടുകയും ചെയ്യും യേശു രക്ഷപെടും…..മാത്രവുമല്ല അത്ര സാദ്ധ്യമായി കീഴടക്കാവുന്ന ഒരാളല്ല യേശുവെന്ന് മനസ്സിലാക്കിക്കുവാനും പറ്റും. അതായിരുന്നു യൂദാസ്’…….
പണി പാളിയെന്നുറപ്പായപ്പോൾ യൂദാസ് പിന്നെ ജിവിച്ചിരുന്നില്ല. കാശും വലിച്ചെറിഞ്ഞ് ആത്മഹത്യ ചെയ്തു. പിഴവിൽ അനുതപിച്ചുള്ള ‘സമർപ്പണ സ്വയം ബലി’പക്ഷെ വ്യാഖ്യാതാക്കൾ അതിനെ തോൽവിയായി വിലയിരുത്തി.
ജീവിതത്തിലെ ചില തെറ്റായ നിഗമനങ്ങളുണ്ട്. ‘പ്രതീക്ഷകളുടെ പിഴവുകൾ’കാലം അതിനെ കടുത്ത അപരാധമായി വിലയിരുത്തിയേക്കാം ആരാലും തിരുത്തപ്പെടാതെ ആരാലും തിരിച്ചറിയപ്പെടാതെ…….

അതു കൊണ്ടു കൂടിയാവണം എനിക്ക് നിങ്ങളെ ഇഷ്ടമാണ് യൂദാസ്. നിങ്ങളുടെ പ്രത്യാശയാണ് വഞ്ചനയായി തെറ്റിദ്ധരിക്കപ്പെട്ടത്. നിങ്ങളുടെ ചരമദിനത്തിൽ ആ ഉറച്ച വിശ്വാസത്തിനു മുന്നിലൊരു പിടി അശ്രുപൂക്കൾ…..
വർഷങ്ങൾക്ക് മുൻപ് യൂദാസിനെ നായകനാക്കി ഒരു പ്രൊജക്ട് ആലോചിച്ചിരുന്നു. പാതി വഴിയോളം സഞ്ചരിച്ചിട്ടുമുണ്ട്…..
അൺ സഹിക്കബിൾ വിശ്വാസികളുടെ ഇടയിലേക്ക് അവരെ പ്രതിഷേധിക്കുവാൻ ഒരുമിപ്പിക്കുവാനും മാത്രം പോകണ്ടന്ന് തോന്നി നിർത്തിയതാണ്. സാമ്പത്തികപരമായുണ്ടായേക്കാവുന്ന പ്രതിസന്ധി വേറെ…എന്നാലും യൂദാസെനീ മാത്രമായിരുന്നു വിശുദ്ധനെന്നെനിക്ക് തോന്നാറുണ്ട് ഏല്ലാ ദു:ഖവെള്ളിയിലും തെറ്റിദ്ധരിക്കപ്പെട്ടു പോയവന്റെ ദു:ഖം.
——— ഉത്തമന്റെ ഗീതങ്ങൾ —