കെ.എം മാണിയെ ഇടതുമുന്നണിയുമായി സഹകരിപ്പിക്കുന്ന കാര്യത്തില്‍ സി.പി.ഐയുടെ നിലപാടില്‍ മാറ്റമില്ലെന്ന് കാനം രാജേന്ദ്രന്‍. മാണിയെ സഹകരിപ്പിക്കാന്‍ സി.പി.ഐ ദേശീയ നേതൃത്വം തീരുമാനം എടുത്തിട്ടില്ല. മാണി ഇല്ലാതെയും ചെങ്ങന്നൂരില്‍ ജയിക്കാതിരിക്കാന്‍ മോശം പ്രവര്‍ത്തനമല്ല സംസ്ഥാന സര്‍ക്കാരിന്റേതെന്നും കാനം പറഞ്ഞു.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെുപ്പില്‍ കെ.എം മാണിയെ സഹകരിപ്പിക്കുന്നതിന് സി.പി.എം, സി.പി.ഐ ദേശീയ നേതൃത്വങ്ങള്‍ നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനിച്ചിരുന്നു. ഇത് സംബന്ധിച്ച് സംസ്ഥാനത്ത് തീരുമാനിക്കാനാണ് ദേശീയ നേതൃത്വങ്ങളുടെ നിര്‍ദ്ദേശം. ഇതിന് പിന്നാലെയാണ് മാണിക്കെതിരായ നിലപാടില്‍ മാറ്റമില്ലെന്ന് കാനം വ്യക്തമാക്കിയത്.