Thu. Mar 28th, 2024

“ഏത് അംബേദ്ക്കര്‍??? ഇന്ത്യയുടെ നിയമം എഴുതിയുണ്ടാക്കിയ ആളെയാണോ അതോ സംവരണം എന്ന രോഗം ഇന്ത്യ മുഴുവന്‍ വ്യാപിപ്പിച്ച ആളാണോ” എന്ന പാണ്ഡ്യയുടെ ട്വീറ്റ് ഇപ്പോൾ വിവാദമായിരിക്കുകയാണല്ലോ? എന്നാൽ ഇന്ത്യയുടെ കായിക രംഗത്ത് ഇത് പുതിയ കാര്യമൊന്നുമല്ല.

റിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് അഭിമാനിക്കാൻ ഉള്ള ഒരേ ഒരു  സ്വർണ്ണം നേടിയത് അഭിനവ് ബിന്ദ്രേ യാണ്.കോടീശ്വരനായ ഇദ്ദേഹത്തിൻറെ അച്ഛൻറെ നിരന്തര പ്രോത്സാഹനത്തിലൂടെയാണ് ബിന്ദ്ര ഇത് സാധിച്ചത്. വീട്ടിൽ ജോലിക്ക് നിന്ന പെൺകുട്ടിയുടെ തലയിൽ പന്ത് വെച്ച് അത് വെടിവെച്ചിട്ടാണ് ബിന്ദ്ര പരിശീലനം നടത്തിയത്.സ്വാഭാവികമായും ഒരിക്കൽ കുട്ടിയുടെ തലക്ക് ഉന്നം കൊള്ളുകയും കുട്ടിയുടെ കഥ കഴിയുകയും ചെയ്തതോടെ ആ രീതിയിൽ ഉള്ള പരിശീലനം അച്ഛൻറെ നിർദ്ദേശപ്രകാരം ബിന്ദ്ര ഉപേക്ഷിക്കുകയും ചെയ്തു.ഇന്ത്യയുടെ ഒളിമ്പിക്സ് സ്വർണ്ണത്തിന്റെ ചരിത്രമാണിത്,ഇന്ത്യക്ക് മാത്രം അവകാശപ്പെട്ടത്.

രാജ്യത്തെ അദ്വാനിക്കുന്ന അതി ജീവന ശേഷിയുള്ള ജനങ്ങളെ ജാതിയുടെ പേരിലും പശുവിൻറെ പേരിലും കടന്നാക്രമിക്കുന്നതിന് സൗകര്യം ഒരുക്കുന്ന മോഡി ഭരണം ചരിത്രത്തിലെ ഏറ്റവും വലിയ സംഘത്തെയാണ്(118 പേർ)റിയോയിലേക്ക് അയച്ചത്.കിട്ടിയത് രണ്ട് പെൺകുട്ടികൾ നേടിയ ഒരു വെള്ളിയും ഒരു വെങ്കലവും.(നാല് വർഷം മുൻപ് ലണ്ടനിൽ 83 പേർ പങ്കെടുത്ത് 2 വെങ്കലവും 4 വെള്ളിയും നേടിയിരുന്നു.)ഇവർ വിമാനത്തിൽ ‘ഇക്കോണമി ‘ക്ലാസിൽ യാത്ര ചെയ്തപ്പോൾ അനുഗമിച്ച 80 ഓളം ഉദ്യോഗ പ്രമാണിമാർ നമ്മുടെ നികുതിപ്പ ണം ഉപയോഗിച്ച് ‘ബിസിനസ്’ ക്ലാസിൽ ആണ് റിയോയിൽ എത്തിയത്.അവർ ഇവിടുത്തെ തനതു സംസ്കാഅവിടെ പ്രകടമാക്കി ഉല്ലസിച്ചു നടന്നു.ജെയ്ഷ പരാതിപ്പെട്ടതുപോലെ അത്‌ലറ്റുകൾക്ക് കുടിക്കാൻരം വെള്ളം കൊടുക്കാൻ പോലും ആരും ഇല്ലായിരുന്നു.

ക്രിക്കറ്റിലും മറ്റും കാണാറുള്ളതുപോലെ കഴിവിനേക്കാൾ മറ്റുപലതിനുമാണോ ഒളിമ്പിക്സ് യോഗ്യതയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതെന്ന് ഗൗരവ പൂർവ്വം പരിശോധിക്കേണ്ടതുണ്ട് ഒളിമ്പിക്സ് പൂർവ്വ യോഗ്യതാ മത്സരങ്ങളിൽ വലിയ പ്രകടനങ്ങൾ നടത്തിയവർ അവിടെ എന്തുകൊണ്ട് പുറകോട്ടുപോയി എന്നത് ന്യായമായ സംശയമാണ്.അഴിമതിയും സ്വജന പക്ഷപാതവും അരങ്ങു തകർക്കുന്ന രാജ്യത്ത് കായിക മേഖലക്ക് മാത്രമായി ഇതൊക്കെ ഒഴിവാക്കാൻ ആകുമോ?

ഔദ്യോഗിക മെഡൽ പട്ടികയിൽ 67 ആം സ്ഥാനത്തായിരുന്നു 130 കോടി ജനങ്ങൾ ഉള്ള ഇന്ത്യ.എന്നാൽ അന്താരാഷ്‌ട്ര മാധ്യമ കൂട്ടായ്മ നടത്തിയ പഠനപ്രകാരം ഇന്ത്യ യാണ് റിയോയിലെ പ്രകടനങ്ങളിൽ ഏറ്റവും പിന്നിൽ.രാജ്യങ്ങളുടെ ആഭ്യന്തര ഉത്പാദനവും(GDP )ആളോഹരി വരുമാനവും ( Per capita income ) കണക്കിലെടുത്ത് ഈ സംഘടന നടത്തിയ പഠനം അനുസരിച്ചു കരീബിയയിലെ ഏറ്റവും ചെറിയ ദ്വീപായ ഗ്രാനഡയാണ് ഒന്നാം സ്ഥാനത്ത്.1500 മീറ്റർ ഓട്ടത്തിൽ അവർക്കൊരു വെള്ളി കിട്ടി.ഒരു സ്വർണ്ണവും ഒരു വെങ്കലവും നേടിയ ബഹാമാസ് ആണ് പട്ടികയിൽ രണ്ടാമത്.11 മെഡൽ നേടിയ ജമൈക്ക മൂന്നാം സ്ഥാനത്തും.

ഇത് പ്രകാരം ദക്ഷിണേഷ്യയിലെ വല്യേട്ടനായ ഇന്ത്യ ഏറ്റവും പിറകിലാണ്. പറഞ്ഞുവരുന്നത് എന്തെന്നാൽ ലോകത്തെ ഏതളവുകോൽ എടുത്താലും ഏറ്റവും നാണം കേട്ടതായാണ് ഇന്ത്യ യുടെ ഒളിമ്പിക്സിലെ പ്രകടനമെന്നും മറ്റൊരു രാജ്യത്തും ഇല്ലാത്ത അപമാനകരവും അമാനവികവുമായ ജാതി വ്യവസ്ഥയും അതുമായി ബന്ധപ്പെട്ട ഭരണവും സംസ്കാരവും മൂല്യ വ്യവസ്ഥയും എല്ലാമാണ് ഇതിനു കാരണം എന്നുമാണ്.