Tue. Apr 23rd, 2024

ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആര്‍ അംബേദ്കറെ അപമാനിച്ചുകൊണ്ട് ട്വീറ്റ് ചെയ്ത ട്വിറ്റര്‍ ഹാന്‍ഡില്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയുടേത് അല്ലെന്ന് സൂചന. പാണ്ഡ്യയുടെ പേരിലുള്ള വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമാണ് അംബേദ്കറെ അപമാനിക്കുന്ന ട്വീറ്റ് വന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. @sirhardik3777 എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമാണ് വിവാദ ട്വീറ്റ് വന്നത്.

ഇതേതുടര്‍ന്ന് പാണ്ഡ്യയ്‌ക്കെതിരെ കേസെടുക്കാന്‍ ജോധ്പൂര്‍ പോലീസിനോട് രാജസ്ഥാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ട്വീറ്റിനെതിരെ രാഷ്ട്രീയ ഭീം സേനയുടെ പ്രവര്‍ത്തകന്‍ ഡി.ആര്‍ മേഘ്‌വാള്‍ രാജസ്ഥാനിലെ ജലോര്‍ ജില്ലാ കോടതിയില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.