Fri. Mar 29th, 2024

ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരനെ മഹാരാഷ്ട്രയിൽ നിന്ന് എതിരില്ലാതെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പിക്ക് വിജയിക്കാവുന്ന മൂന്ന് സീറ്റുകളിലേക്ക് നാല് സ്ഥാനാർത്ഥികൾ പത്രിക നൽകിയിരുന്നു. ഇവരിൽ ഒരാൾ പത്രിക പിൻവലിച്ചതോടെയാണ് മുരളീധരനടക്കം മറ്റ് മൂന്നു പേരും തിരഞ്ഞെടുക്കപ്പെട്ടത്.

കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി നാരായൺ റാണെ എന്നിവരാണ് മുരളീധരനു പുറമെ ജയിച്ച ബി.ജെ.പി സ്ഥാനാർത്ഥികൾ. സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ വിജയ രഹത്കറും ബി.ജെ.പി സ്ഥാനാർത്ഥിയായി പത്രിക നൽകിയിരുന്നു. പത്രിക പിൻവലിക്കേണ്ട അവസാന ദിവസമായ ഇന്ന് രഹത്കർ പത്രിക പിൻവലിച്ചതോടെയാണ് മത്സരം ഒഴിവായത്.

മുതിർന്ന പത്രപ്രവർത്തകൻ കുമാർ കേത്കർ (കോൺഗ്രസ്), അനിൽ ദേശായി (ശിവസേന), വന്ദന ചവാൻ (എൻ.സി.പി) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.