പതിറ്റാണ്ടുകളായി ഒരു TU സമരമോ കർഷക സമരമോ സംഘടിപ്പിക്കാത്ത, ഭരണ നടത്തിപ്പുകാർ മാത്രമായ കേരളത്തിലെ ഇടതന്മാർ എന്നവകാശപ്പെടുന്നവർ മഹാരാഷ്ട്രത്തിലെ കർഷക സമരം കണ്ടു പൊഴിക്കുന്ന ആഹ്ലാദകണ്ണീർ കൊണ്ട് fb ചുവന്നു തുടുക്കുമ്പോൾ, ഇങ്ങു കേരളത്തിൽ തിരുവന്തോരത്ത്…
പെരളശ്ശേരിയിലെ എ കെ ജിയുടെ തറവാട് വീടായ ‘ഗോപാലവിലാസം’ വീട് പൊളിച്ചു നീക്കുന്നത് കണ്ടുനിൽക്കേണ്ടിവന്ന കേരളീയർക്ക് അദ്ദേഹം പടുത്തുയർത്തിയ ഇൻഡ്യൻ കോഫീ ഹൗസി ൻറെ ശാഖതന്നെ സ്വകാര്യ ഹോട്ടലുകാർക്ക് വേണ്ടി അച്ചാരം വാങ്ങി മറിച്ചു വിറ്റെന്ന വർത്തകേട്ടാൽ വലിയ പുതുമയൊന്നും തോന്നില്ലെങ്കിലും
ശംഖുമുഖത്തുണ്ടായിരുന്ന ഇന്ത്യന്‍ കോഫി ഹൗസ് ആര്‍ക്കും അത്രപെട്ടന്ന് മറക്കാന്‍ സാധിക്കില്ല@Indian coffee house അടച്ചു പൂട്ടാനുള്ള കാരണമായി പറഞ്ഞത് കെട്ടിടത്തിന്റെ പഴക്കമാണ്. അത് ആര്‍ക്കിയോളജിക്കല്‍ വകുപ്പിന് കൈമാറും, കേടുകള്‍ നികത്തും എന്നൊക്കെ. എന്നാല്‍ ഇന്ത്യന്‍ കോഫി ഹൗസ് പൂട്ടിയത് സ്വകാര്യ വ്യക്തികള്‍ക്ക് (ബിനാമി എന്ന് നാട്ടുകാര്‍) കൊടുക്കാന്‍ ആയിരുന്നുവെന്ന് ഇന്നു വ്യക്തമായിരിക്കുന്നു.
ഇത്തരത്തില്‍ ഇന്ത്യന്‍ കോഫി ഹൗസ് പൂട്ടിച്ചു ഇടതുപക്ഷ ഭരണത്തിനു കീഴില്‍ മറ്റൊരാള്‍ക്ക് കൊടുക്കണമെങ്കില്‍ അതാരാകും എന്നത് ചിന്തനീയം.തീര്‍ച്ചയായും,ഇന്ത്യന്‍ കോഫി ഹൌസ്നേക്കാളും പാര്‍ട്ടി ‘ബന്ധ’മുള്ളയാള്‍ക്ക് മാത്രമേ ഇതു സാധ്യമാവു. അതുകൊണ്ട് തന്നെയാണ് ഓള്‍ഡ് കോഫീ ഹൗസ് എന്ന പേരിടാന്‍ ധൈര്യം കിട്ടിയതും. വികസനം കൊണ്ടുവരുന്ന വഴി അഭിനന്ദനീയം തന്നെ.
തിരോന്തോരത്തു മാധ്യമപ്രവര്‍ത്തകരില്ല എന്നത് പുതിയ അറിവല്ലാത്തതിനാൽ ഇത് വർത്തയാകാതിരിക്കുന്നതിലും അത്ഭുതപ്പെടേണ്ടതില്ല.എങ്കിലും മഹാരാഷ്ട്രയിലെ റാലിയുടെ പേരിൽ ഊറ്റംകൊള്ളുന്നവർ ഇത് അറിഞ്ഞില്ലെങ്കിൽ അറിയണം. സ്വന്തമായി ഒന്നും ബലികൊടുക്കാൻ ഇല്ലാത്ത നമ്മൾ അപരന്റെ ബലികളെ സ്വന്തം ബലികളായി കരുതി അതിനോട് താദാത്മ്യപെട്ട് സന്തോഷിക്കുകയാണ്.