ത്രിപുരയില്‍ ബിജെപി നേടിയ വിജയം പണമുപയോഗിച്ചും വിഘടനവാദികളെ കൂട്ടുപിടിച്ചും നേടിയതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. . ത്രിപുരയില്‍ സിപിഐഎം നേരിട്ട തിരിച്ചടിക്കള്‍ക്കെതിരെ പിണറായി വിജയന്‍ ആദ്യമായാണ് പ്രതികരിക്കുന്നത്. ദേശീയതയുടെ പേരില്‍ വിയോജിപ്പുകളും എതിരഭിപ്രായങ്ങളും അടിച്ചമര്‍ത്തുന്ന ബിജെപി, ത്രിപുരയില്‍ വിഘടനവാദ – തീവ്രവാദ പ്രസ്ഥാനമായ ഐപിഎഫ്ടിയുമായി ചേര്‍ന്നാണ് മത്സരിച്ചത്.ഇത് രാജ്യത്തെ മതനിരപേക്ഷ- ജനാധിപത്യ ശക്തികള്‍ക്ക തിരിച്ചടിയാണെന്നും പിണറായി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
എല്ലാ പ്രതികൂല സാഹചര്യങ്ങളെയും മറികടന്നാണ് ത്രിപുരയില്‍ സിപിഐഎം 42 ശതമാനം വോട്ട് നേടിയത്. തിരിച്ചടികള്‍ പരിശോധിച്ച് ആവശ്യമായി നടപടികള്‍ സ്വീകരിക്കും. ഈ തിരിച്ചടി താത്കാലികമാണ്. ജനങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ മുന്നിട്ടുനിന്നുകൊണ്ട് ഇടതുപക്ഷം തിരിച്ചുവരുമെന്നും പിണറായി പ്രതികരിച്ചു