ഹോളി ആഘോഷങ്ങള്‍ക്കിടെ രാജസ്ഥാനിലെ അല്‍വറില്‍ ദളിത് യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. നീരജ് ജാതവ് എന്ന് 16 കാരനാണ് കൊലപ്പെട്ടേെതന്ന് പോലീസ് പറഞ്ഞു. ബിവാഡി നഗരത്തില്‍ വച്ച് മറ്റ് സമുദായങ്ങളുമായി ഹോളി ആഘോഷിക്കുകയും തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളുമാണ് അക്രമത്തിലേക്ക് മാറിയതെന്ന ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ജാദവ് ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ മരിക്കുകയായിരുന്നുവെന്ന് അഡീഷണല്‍ സൂപ്രണന്റ് ഓഫ് പോലസ് പുഷ്‌പേന്ദ്ര സോളങ്കി പറഞ്ഞു. ജാദവിന്റെ ശരീരത്തില്‍ മൂര്‍ച്ഛയേറിയ ആയുദ്ധം ഉപയോഗിച്ചുള്ള മുറിവുകളില്ലെന്ന് അദ്ദേഹം പറഞ്ഞു.
രോഷാകുലരായ ബന്ധുക്കള്‍ ആശുപത്രിയും പോലീസ് വാഹനങ്ങളും അടിച്ചുതകര്‍ത്തു. മൂന്നു പേര്‍ക്കെതിരെ അക്രമത്തില്‍ കേസെടുത്തിട്ടുണ്ട്.