മനുജ മൈത്രി
വൈദ്യശാസ്ത്ര രംഗത്ത് പ്ലാസ്റ്റിക്ക് സര്‍ജറി വരെ നടന്നു എന്നതിന്റെ തെളിവായി പുരാണ കഥാപാത്രമായ ഗണപതിയേയും നന്ദികേശനേയും എല്ലാം ഉദാഹരണസഹിതം നിരത്തി. ലോക സമൂഹത്തിന് മുമ്പില്‍ ഭാരതീയരുടെ യശ്ശസുയർത്തിയത് കൂടാതെ കുടത്തിൽ ജനിച്ചതും,പുഷ്പക വിമാനത്തിൽ യാത്ര ചെയ്തതും ഈ ഭാരത വർഷത്തിൽ ആണെന്ന കാര്യം ആരും മറക്കേണ്ടതില്ല.അത് പോലെ ആദ്യ കായിക താരങ്ങൾ ജനിച്ചതും ഭാരതത്തിൽ തന്നെ.അത് ഒളിമ്പിക്സ് ആയി വികസിച്ചില്ലെന്നു മാത്രം.പക്ഷെ അതിന്റെ ബീജാവാപം ഈ സിന്ധു ഗംഗ സമതല ഭൂവിലാണ്.
കളിയിൽ കഥകളിയോടും കബഡി കളിയോടും മാത്രം കമ്പമുള്ള ഭാരതീയ വിചാരകേന്ദ്രത്തിന്റെ കേരള വിചാരകേന്ദ്രം ഇല്ലത്തെ വിരൂപാക്ഷൻ തിരുമേനി പ്രാചീന ഭാരതത്തിലെ കായിക താരങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത് ചുവടെ ചേർക്കുന്നു.
1) ജാവലിൻ ത്രോ -ഫസ്റ്റ് പരശുരാമൻ,ഗോകർണം മുതൽ കന്യാകുമാരി വരെ.ഈ നീളം ഇന്ന് വരെ ആർക്കെങ്കിലും ഭേദിക്കാൻ കഴിഞ്ഞോ?ഇനി എന്നെങ്കിലും ആർക്കെങ്കിലും ഭേദിക്കാൻ കഴിയുമോ?ലോകത്തിലെ എല്ലാ ഏറുകാരും നിരന്നു നിന്ന് എറിഞ്ഞാൽ പോലും ഇതിൻറെ പകുതി വരുമോ?
2)അമ്പെയ്ത്ത്– ഫസ്റ്റ് ശ്രീ.അർജുനൻ.അപ്പീൽ പോയാണ് ശ്രീ അർജുനൻ ഈ വിധി സമ്പാദിച്ചത്.ഏകലവ്യൻറെ പ്രകടനം കണ്ടപ്പോൾ ശ്രീ അർജുനൻ ജസ്റ്റീസ് ദ്രോണാചാര്യർക്കു മുൻകൂട്ടി തന്നെ ഹർജി നൽകി ഹർജി തീർപ്പാക്കി ദ്രോണാചാര്യർ ശ്രീ അർജുനന് അനുകൂലമായി വിധിച്ചു.വിധിയിൽ അഴിമതി ആരോപിക്കുന്നുണ്ടെങ്കിലും വിശുദ്ധ കോടതിയെ സംശയിക്കാൻ ഒരു സന്ദേഹ വാദിക്കും സ്വാതന്ത്ര്യം ഇല്ലാത്തതിനാൽ ജസ്റ്റീസ് ദ്രോണർ ഇപ്പോഴും സത്യസന്ധനായ നീതി പാലകനായി ഓർമ്മകളിൽ ആദർശ സുരഭിലനായി പരിലസിക്കുന്നു.
3)ഓട്ടം -ഫസ്റ്റ് ശ്രീ.മാരീചൻ ലക്ഷ്മണന് തൊടാൻ പറ്റിയില്ല.
ആദ്യമായി വിവിധ ഇനങ്ങൾക്ക് ഒന്നാമതെത്തിയ ബഹുമതിയും ഭാരതീയ പുണ്ണ്യ പുരാണ പുരുഷൻമാർക്കാണ്.
4) ലോങ്ങ് ജമ്പ്-ഫസ്റ്റ് ശ്രീ.ഹനുമാൻ തന്നെ,ഭാരതത്തിൽ നിന്നു ലങ്ക വരെ,എത്ര മീറ്റർ ഉണ്ടെന്നു അളക്കാമെങ്കിൽ അളന്നോളു.
5)ഹൈ ജമ്പ്– അതും ഫസ്റ്റ് ശ്രീ.ഹനുമാൻ തന്നെ.ഭൂമിയിൽ നിന്നും സൂര്യൻ വരെ,ഏതെങ്കിലും യുക്തിവാദിക്ക് അളക്കാമെങ്കിൽ അളന്നോളൂ.
6)വൈറ്റ് ലിഫ്റ്റിങ് =ഫസ്റ്റ് രണ്ടു പേർ ചേർന്നു പങ്കിട്ടു.ശ്രീ.ഹനുമാനുംശ്രീ കൃഷ്ണനും. ഹനുമാൻ മരുത്വാമല പൊക്കി കൃഷ്ണൻ ഗോവർദ്ധൻ ഗിരി പൊക്കി.ഏതു മലക്കാണ് തൂക്കം കൂടുതൽ എന്ന് തിട്ടപ്പെടുത്താൻ ആവാത്തതിനാൽ ഇരുവരെയും വിജയികളാക്കി.
ഗുസ്തി മത്സരത്തിന്റെ കാര്യം പിന്നെ പറയുകയും വേണ്ട.ഈ ഭാരതത്തോടാണ് കളി.വിചാര കേന്ദ്രത്തിലെ വിരൂപാക്ഷൻ നമ്പൂതിരി പരിഹസിച്ചു.
കളിയിൽ കഥകളിയോടും കബഡി കളിയോടും മാത്രം കമ്പമുള്ള തിരുമേനിക്ക് ബ്രസീലിലെ കളിയോടും കമ്പം തോന്നി.പ്രശ്നം ദാർശനീകവും ആത്മീയവുമാണ്.ബ്രസീൽ”ബ്രാ” ബ്രസീൽ “ബ്ര”യിൽ തുടങ്ങുന്നു.”ബ്ര”യിൽ തുടങ്ങുന്നതിനെല്ലാം ദിവ്യത്വം.ബ്രാഹ്മണൻ “ബ്ര”,ബ്രഹ്മം ,ബ്രഹ്മർഷി,ബ്രഹ്‌മാവ് ബ്രാഹ്മ മുഹൂർത്തം എന്നിവ പോലെ ബ്രസീലും .
ഇന്ത്യയിൽ നിന്ന് യാഗത്തിന് പോയ ബ്രാഹ്മണരാണ് പണ്ട് ഒരു ബ്രാഹ്മണൻ മഴു എറിഞ്ഞു കേരളം സൃഷ്ട്ടിച്ചത് പോലെ ബ്രസീൽ എന്ന രാജ്യം സൃഷ്ട്ടിച്ചത്.എന്ന് കൂടി പറഞ്ഞാൽ ചരിത്രത്തിൻറെ പിന്തുണ കൂടി കിട്ടും.അതിനുള്ള രേഖകൾ നിസാരമായി ഉണ്ടാക്കി എടുക്കാവുന്നതേ ഉള്ളൂ.ഉണ്ടുറങ്ങി പുരാവസ്തു വകുപ്പിൽ സസുഖം വാഴുന്ന ചരിത്രകാരന്മാരായ കുംഭകർണ്ണന്മാരെ ഏൽപ്പിച്ചാൽ മതി.
മേൽപ്പറഞ്ഞ തരത്തിൽ ചിന്തിച്ചു ആവേശം കൊണ്ട് ഇരിക്കുമ്പോൾ ഇതാ ആരെയും ഞെട്ടിക്കുന്ന പുതിയ കണ്ടെത്തൽ
നമ്മുടെ വേദങ്ങളിലും ഉപനിഷത്തുക്കളിലും പുരാണങ്ങളിലും സർവോപരി ആർ എസ് എസ് ആചാര്യൻ മാധവ്ജിയുടെ ക്ഷേത്ര ചൈതന്യ രഹസ്യത്തിലും കണിപ്പയ്യൂരിന്റെ തന്ത്ര സമുച്ചയത്തിലും പലിശ, വായ്പ, കറൻസി, അക്കൗണ്ടൻസി എന്നിവ കിറുകൃത്യമായി പ്രതിപാദിച്ചതിനാൽ പ്രശ്ന പരിഹാരം തേടി ഇന്നലെ ഓഡിറ്റേഴ്സിനെയൊക്കെ കുറ്റം പറഞ്ഞെങ്കിലും ജെറ്റ്ലിജിക്ക് അധികം അലയേണ്ട ആവശ്യം ഇല്ലെന്ന് വിചാരകേന്ദ്രത്തിലെ ബുദ്ധിജീവിമാർ ഉപദേശം നൽകുകയും തട്ടിപ്പുകാരെ മഷിയിട്ടു പിടിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുകയും അതിനുള്ള വിദഗ്ദ്ധർ പണി തുടങ്ങുകയും ചെയ്തുകഴിഞ്ഞു.
കട്ടോണ്ട് പോയ കോടികൾ കിട്ടാൻ പി.എൻ.ബി അധികൃതർ വിദഗ്ധ സഹായം തേടി.
അരിച്ച് പെറുക്കി, മഷിയിട്ട് നോക്കി, പൂജയും വഴിപാടും…..
തപ്പിയ വേദത്തിലൊക്കെ പലിശ, വായ്പ, കറൻസി, അക്കൗണ്ടൻസി എന്നിവ കിറുകൃത്യമായി പ്രതിപാദിച്ചതിനാൽ പ്രശ്ന പരിഹാരം ടപ്പോന്ന് കിട്ടി…… എന്റെയൊരു അ”ഫി “പ്രായത്തിൽ ഇവരെ കാലെ കൂട്ടി ബാങ്ക് മാനേജരാക്കണ്ട തായിർന്ന്…
അടിക്കുറിപ്പ്: ഇവന്മാരെ ഞാൻ കുറ്റം പറയില്ല… കാരണം ഈ ചാണകത്തലയിൽ നിന്ന് ഇതിൽ കൂടുതൽ ബുദ്ധി ഒന്നും വരാൻ സാധ്യതയില്ല…
വാലറ്റം: മൊയ്തീനെ ആ ചെറിയെ സ്ക്രൂഡ്രൈവറിങ്ങെടുത്തേ…. ഇപ്പ ശരിയാക്കി തരാം…
അപേക്ഷ : പോയ കാശിൽ കുറച്ച് തിരിച്ച് കിട്ടിയാൽ ദാ ഇവറ്റോളെ പിടിച്ച് ഉസ്കൂളിലൊന്ന് വിടണട്ടാ..