റോട്ടോമാക് ഉടമ വിക്രം കോത്താരിയെ സിബിഐ അറസ്റ്റു ചെയ്തു. 800 കോടിയിലേറെ ബാങ്ക് വായ്പ തട്ടിപ്പു കേസിലാണ് വിക്രം കോത്താരിയെ സിബിഐ അറസ്റ്റു ചെയ്തത്.
വിക്രം കോത്താരിയുടെ കാന്‍പൂരിലെ വീട്ടില്‍ റെയ്ഡ് നടത്തി. രാജ്യത്തെ അഞ്ചു ബാങ്കുകളില്‍ നിന്നായി 800 ലേറെ കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ബാങ്ക് ഓഫ് ബറോഡ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ അറസ്റ്റു നടന്നിരിക്കുന്നത്. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 485 കോടി രൂപ, അലഹാബാദ് ബാങ്കില്‍ നിന്ന് 352 കോടി എന്നിങ്ങനെയാണ് വിവരം.
എന്നാല്‍ ഇതുവരെ വായ്പകളില്‍ പലിശയോ മുതലോ വിക്രം കോത്താരി അടച്ചിട്ടില്ല എന്നാണ് ബാങ്കുകള്‍ നല്‍കുന്ന വിവരം. വായ്പകള്‍ തിരിച്ച് അടയ്ക്കുമെന്ന് നേരത്തെ കോത്താരി പ്രസ്താവനയില്‍ അറിയിച്ചിരുന്നു. കാണ്‍പൂരിലുണ്ടെന്നും, വായ്പ തിരിച്ചടിക്കുമെന്നും കോത്താരി വ്യക്തമാക്കിയിരുന്നു. എന്നാല്‍ മല്യയ്ക്കും, നീരവ് മോദിക്കും സമാനമായി രാജ്യം വിടാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് സിബിഐ അറസ്റ്റിലേയ്ക്കുള്ള നീക്കം നടത്തിയത്. കാണ്‍പൂര്‍ ആസ്ഥാനമായാണ് റോട്ടോമാക് എന്ന കമ്പനി 45 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്നത്.