ബിജെപി മുഖ്യശത്രുവെന്ന് സിപിഎമ്മിന്റെ കരട് രാഷ്ട്രീയ പ്രമേയം. കോണ്‍ഗ്രസ്സുമായി സഖ്യമോ, ധാരണയോ ഇല്ലെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ബിജെപിയുടെ വര്‍ഗീയ ഫാസിസത്തെ പരാജയപ്പെടുത്താന്‍ മതേതര കക്ഷികളുമായി ധാരണയാകാമെന്നും പ്രമേയത്തില്‍ പറയുന്നു. എന്നാല്‍ നേരിട്ടുള്ള സഖ്യമോ ധാരണയോ പാടില്ലെന്നാണ് പ്രമേയം വ്യക്തമാക്കുന്നത്. വര്‍ഗീയതയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിയില്ല. അതിനാല്‍ കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യം പാടില്ല. പ്രാദേശിക കക്ഷികളുമായി ദേശീയ തലത്തില്‍ സഖ്യം പാടില്ലെന്നും കരട് രേഖ വ്യക്തമാക്കുന്നു.
സിപിഐഎം സംസ്ഥാന കമ്മറ്റി യോഗം ഇന്നും നാളെയും തിരുവനന്തപുരത്ത് എകെജി സെന്ററിൽ നടക്കുകയാണ്.
സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട പ്രവര്‍ത്തന റിപ്പോര്‍ട്ട് യോഗത്തിൽ ചര്‍ച്ച ചെയ്യും. നേരത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രവര്‍ത്തന റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത് അംഗീകാരം നല്‍കിയിരുന്നു.പാര്‍ട്ടിക്കെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങള്‍ നേരിടുന്നതു സംബന്ധിച്ച ചര്‍ച്ചകളും യോഗത്തില്‍ ഉണ്ടാകും. എല്‍ഡിഎഫ് യോഗവും ഇന്ന് ചേരുന്നുണ്ട്