Mon. Nov 23rd, 2026

മുഖ്യമന്ത്രിയുടെ വസതിയുള്‍പ്പെടെ മന്ത്രി മന്ദിരങ്ങളിലെല്ലാം സ്വകാര്യ പങ്കാളിത്തത്തോടെ എലിയെ പിടിക്കും. സര്‍ക്കാര്‍ ഏജന്‍സി പതിവ് പോലെ ‘ചട്ടപ്പടി പണി’ തുടര്‍ന്നതോടെയാണ് എലികള്‍ പെറ്റു പെരുകിയത്.ഇതോടെയാണ് ഖജനാവ് മുടുപ്പിക്കാന്‍ മാത്രമുള്ള ഈസംവിധാനത്തിന് പകരം സ്വകാര്യ പങ്കാളിത്തത്തോടെ എലി നശീകരണത്തിനൊരുങ്ങുന്നത്.

സര്‍ക്കാരിനു കീഴിലെ കേരള വെയര്‍ ഹൗസിങ് കോര്‍പറേഷനാണു സര്‍ക്കാര്‍ മന്ദിരങ്ങളില്‍ എലി നശീകരണം നടത്തിയിരുന്നത്. ഇതിനു തയാറുള്ള ഏജന്‍സികളില്‍ നിന്ന് കോര്‍പറേഷന്‍ ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്.വെയര്‍ ഹൗസിങ് കോര്‍പറേഷന്‍ വികസിപ്പിച്ചെടുത്ത റോഡോഫോ കീടനാശിനി ഉപയോഗിച്ചാണ് എലികളെ കൊല്ലുന്നത്. കോര്‍പറേഷന്റെ എല്ലാ ഗോഡൗണുകളിലും ദിവസവും എലിയെ പിടിക്കുന്നുണ്ട്. ഇതിനു പുറമെ നിയമസഭാ മന്ദിരം, മന്ത്രി മന്ദിരങ്ങള്‍, സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകള്‍, മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും എലിപിടിത്തം നടത്തുന്നുണ്ട്.

എന്നാൽ ഇത് ഡിങ്കോയിസ്റ്റുകളുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല എലിപിടിത്തത്തിനുള്ള ടെണ്ടർ ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസ് പുറത്തുവന്നതോടെയാണ് ഡിങ്കോയിസ്റ്റുകളുടെ മതവികാരം ഉണർന്നത്.എലിപിടുത്തം എത്രയും വേഗം നിർത്തലാക്കിയില്ലെങ്കിൽ തലസ്ഥാനത്തെ തെരുവുകൾ കത്തിക്കുമെന്നും ഡിങ്കഭഗവാനോ അംശാവതാരങ്ങളായ എലികളെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്ത് തങ്ങളുടെ മതവികാരത്തെ അവഹേളിക്കുന്നത് സർക്കാർ അവസാനിപ്പിക്കണമെന്നും മൂഷികസേന ശാരീരിക് പ്രമുഖ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു .വീണ്ടും വന്ന ശശിമന്ത്രിയുടെ പൂച്ചക്കുട്ടി പ്രയോഗവും തങ്ങളുടെ മതവികാരത്തിനുമേലുള്ള അവഹേളനമായിരുന്നു എന്ന് കരുതേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു