Fri. Nov 20th, 2026

പങ്കിലക്കാട് ഡിങ്കൻസ് ഇന്റർ നാഷണൽ സ്‌കൂളിൽ പത്തു കാശുണ്ടാക്കാനായി നടത്തിവരുന്ന മെഡിക്കൽ എൻജിനീയറിങ് ,സിവിൽ സർവീസ് പ്രവേശന പരീക്ഷ പരിശീലന ക്ലാസിൽ നടക്കുന്നത് ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങളാണെന്ന് ആരോപിച്ചു ചില സദാചാരവാദികളുടെ പിന്തുണയോടെ മറ്റുചില മത സ്ഥാപനങ്ങളുടെ മാനേജ്‌മെന്റ് നൽകിയ കള്ളപ്പരാതിയിൽ പ്രിൻസിപ്പാളിനെ അറസ്റ്റ് ചെയ്തു.

.നേരത്തേ ഇതേ സ്‌കൂളിലെ ചോദ്യപ്പേപ്പർ സംബന്ധിച്ചുണ്ടായ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് കേരളത്തെ ഞെട്ടിക്കുകയും നാണം കെടുത്തുകയും ചെയ്യുന്ന ഈ വാർത്ത പുറത്തു വന്നതും അറസ്റ്റ് നടന്നതും..

ഡിങ്കോയിസ്റ്റുകളിലെ ഒരു വിഭാഗം തന്നെയാണ് പങ്കിലക്കാട് ഡിങ്കൻസ് പബ്ലിക്ക് സ്‌കൂളിൽ നീറ്റ് പരീക്ഷ പരിശീലനം നടക്കുന്നതായി മാധ്യമങ്ങളെ അറിയിച്ചത്.പങ്കിലക്കാട്ടിലെ ഡി ങ്കൻസ് പബ്ലിക്ക് സ്‌കൂളിലെ നീറ്റ് പരീക്ഷ പരിശീലനത്തിൻറെ ചിത്രങ്ങൾ പുറത്തു വന്നതോടെ നടപടിയെടുക്കാൻ സർക്കാർ നിർബന്ധിതരാവുകയായിരുന്നു.തുടർന്ന് സ്‌കൂൾ പ്രിന്സിപ്പാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

എന്നാൽ വിശുദ്ധ ബാലമംഗള ത്തിനു വിരുദ്ധമായ ഇത്തരം പ്രവർത്തികൾ നടന്നിട്ടും മാനേജ്‌മെൻറ് പ്രിൻഡ്‌സിപ്പാളിനെ ബലിയാടാക്കി രക്ഷപെടാൻ ശ്രമിക്കുകയാണെന്ന് ആരോപണം ഉണ്ട്.ഇത് നീറ്റ് പരീക്ഷാ പരിശീലന ചിത്രങ്ങൾ അല്ലെന്നും ഡിങ്കോയിസ്റ്റുകളുടെ ചക്കയേറ് പ്രാർത്ഥനക്ക് എത്തിയ ഡിങ്കോയിസ്റ്റ് യുവതികൾക്ക് മതപരമായ ചാക്ക് ധരിക്കാനായി വസ്ത്രം മാറാൻ സ്‌കൂളിലെ ക്ലാസ് റൂം നൽകിയതാണെന്നും അവിടെ കറങ്ങി നടന്ന മറ്റേ ചാനലിൻറെ ആൾക്കാർ ആ ചിത്രങ്ങൾ എടുത്ത് പ്രസിദ്ധീകരിച്ചതാണെന്നും അത് നീറ്റ് പരീക്ഷാ പരിശീലനം അല്ലെന്നുമാണ് പ്രമുഖ ഡിങ്കോയിസ്റ്റ് പൂജാരിണി ഇതേക്കുറിച്ചു പറഞ്ഞത്.

തങ്ങളുടെ സ്ഥാപനത്തിൻറെ സൽപ്പേരിനെ കളങ്കപ്പെടുത്താനുള്ള ഗൂഢ തന്ത്രമാണ് ഈ കേസിനു പിന്നിലെന്നും ഡിങ്കോയിസ്റ്റുകൾ പറയുന്നു.മതപരമായ ആചാരാനുഷ്ടാനങ്ങളുടെ പേരിൽ തെറ്റിപിപ്പിരിഞ്ഞ ഡിങ്കോയിസ്റ്റുകളിലെ ഒരു വിഭാഗവും ചില തീവ്ര ഡിങ്കോയിസ്റ്റുകളുമാണ് ഇത്തരത്തിലുള്ള പ്രചാരണങ്ങൾക്ക് പിന്നിലെന്ന് അവർ പറയുന്നു.സ്‌കൂളിൽ തങ്ങളുടെ അറിവോടുക്കൂടി അല്ലാതെ അങ്ങിനെ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും അവർ പറഞ്ഞു.വിഷയത്തെക്കുറിച്ചു പോലീസ് അന്വേഷണം നടത്തുന്നുണ്ട്,പ്രിൻസിപ്പാളിനെ നാളെ കോടതിയിൽ ഹാജരാക്കും.