Sat. Nov 21st, 2026

സാമിനെ മയക്കി കിടത്തിയ സോഫിയ വായിലേയ്ക്ക് സയനൈയ്ഡ് ഒഴിച്ചു കൊടുത്തു; ഫോറന്‍സിക് വിദഗ്ധന്റെ മൊഴികള്‍ ഞെട്ടിക്കുന്നത്. കാമുകനുമായുള്ള അവിഹിതം തുടരാൻ ഭര്‍ത്താവിനെ മലയാളി ഭാര്യ കൊലചെയ്തത് മയക്കി കിടത്തി തല ഉയര്‍ത്തി വായിലേയ്ക്ക് സയനൈഡ് ഒഴിച്ചു കൊടുത്തെന്ന് ഫോറന്‍സിക് വിദഗ്ധന്റെ മൊഴി. കേസിന്റെ കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു.

മലയാളിയായ സാം എബ്രഹാമിന്റെ മരണ കാരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്നും ഉറക്കത്തില്‍ തല ഉയര്‍ത്തിപ്പിടിച്ച് വായിലൂടെ സാവധാനമാണ് ശരീരത്തില്‍ എത്തിയതെന്നും ഫോറന്‍സിക് വിദഗ്ധന്‍ കോടതിയില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. പ്രോസിക്യൂഷന്‍ നിലപാടുകളെ സാധൂകരിക്കുന്നതാണ് ഈ മൊഴി.

സാമിന്റെ രക്തത്തില്‍ ലിറ്ററിന് 35 മില്ലിഗ്രാം എന്ന അളവിലാണ് സയനൈയ്ഡിന്റെ അംശം കണ്ടെത്തിയിരിക്കുന്നത്. ഇത് വളരെ അപകടകരമായ അളവാണ്. ശ്വാസത്തിലൂടെയോ ത്വക്കിലൂടെയോ സയനൈയ്ഡ് ശരീരത്തില്‍ എത്തിയാല്‍ ഇത്ര അപകടകരമായ അളവില്‍ രക്തത്തില്‍ പ്രകടമാകില്ലെന്ന് ഫോറന്‍സിക് വിദഗ്ധന്‍ പറയുന്നു. ഒറ്റയടിക്ക് ഇത് ശരീരത്തിനുള്ളില്‍ ചെന്നാല്‍ ചുമയ്ക്കുകയും ഛര്‍ദിക്കുകയും അബോധാവസ്ഥയിലായി ഹൃദയസ്തംഭനം മൂലം മരണമടയുകയുമാണ് ചെയ്യുക. എന്നാല്‍ ഈ കേസില്‍ സാം ഛര്‍ദിച്ചതിന് തെളിവുകളില്ല. അതിനാല്‍ വളരെ ചെറിയ അളവില്‍ ഏറെ നേരം കൊണ്ടാണ് സയനൈഡ് ശരീരത്തിലേക്ക് എത്തിയിരിക്കാന്‍ സാധ്യത. സാം എബ്രഹാം വധക്കേസില്‍ വിക്‌ടോറിയന്‍ സുപ്രീംകോടതിയില്‍ നടക്കുന്ന അന്തിമ വിചാരണയുടെ അഞ്ചാം ദിവസമാണ് ഫോറന്‍സിക് വിദഗ്ധനും ടോക്‌സിയോളഡിസ്റ്റുമായ പ്രൊഫസര്‍ നരേന്ദ്ര ഗുഞ്ചന്‍ പ്രോസിക്യൂഷനു വേണ്ടി കോടതിയില്‍ ഹാജരായത്.

സാമും സോഫിയയും ആറര വയസുകാരനായ മകനും സംഭവ ദിവസം ഒരേ കട്ടിലിലാണ് കിടന്നുറങ്ങിയതെന്നും, സോഫിയ അല്ല വിഷം കൊടുത്തതെങ്കില്‍ പോലും എന്താണ് സംഭവിക്കുന്നത് എന്ന കാര്യം അവര്‍ അറിഞ്ഞിരിക്കുമെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു. ഇത് ശരിവയ്ക്കുന്നതിന് പുതിയ മൊഴിയും സഹായകമാകും.

സയനൈഡിന് പുറമേ മയക്കികിടത്താനുള്ള ക്ലോണാസിപാം മരുന്നിന്റെ അംശവും ഈയത്തിന്റെ അംശവും സാമിന്റെ ശരീരത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലുമാണ് ഇത് ശരീരത്തില്‍ പ്രവേശിച്ചിട്ടുള്ളതെന്നും ഫോറന്‍സിക് വിദഗ്ധന്‍ ജൂറിക്ക് മുന്നില്‍ പറഞ്ഞു.

2016 ഒകേ്ടാബര്‍ 14 നു രാവിലെയാണ് യു എ ഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനായിരുന്ന സാമിനെ എപ്പിംഗിലെ വസതിയില്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാം ചലനമറ്റു കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസ് കോടതിയില്‍ ഹാജരാക്കി. ഇതിന്റെ സമീപത്തു ഒരു പാത്രത്തില്‍ ഓറഞ്ച് ജ്യൂസ് ഇരിക്കുന്നതും ചിത്രങ്ങളില്‍ വ്യക്തമാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

കേസിൽ സാമിൻറെ ഭാര്യ സോഫിയക്കും കാമുകൻ അരുൺ കമലാസനനും മേൽ കുറ്റം ചുമത്തുന്നതിനായി വിക്ടോറിയ കോടതിയിൽ കേസിൻറെ വാദം നടന്നു വരികയാണ്.മെൽബണിൽ മലയാളിയായ സാം എബ്രഹാമിനെ ഭാര്യയും സുഹൃത്തും ചേർന്ന് സയനൈഡ് കൊടുത്തു കൊലപ്പെടുത്തിയെന്ന കേസിൽ, പ്രതികൾ വിജയിച്ചത് രണ്ടാമത്തെ കൊലപാതകശ്രമത്തിലാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. പ്രതികളായ ഇരുവരും കഴിഞ്ഞ 7 മാസമായി റിമാൻഡിലാണ്

കാമുകനൊപ്പമുള്ള അവിഹിതം തുടരാൻ വേണ്ടി ഭർത്താവായ സാം എബ്രഹാമിനെ സയനൈഡ് കൊടുത്തുകൊലപ്പെടുത്തിയ മെൽബണിലെ മലയാളി വീട്ടമ്മയായ മലയാളിയായ ഭാര്യ സോഫിയ എബ്രഹാമിന്റെയും കാമുകനായ അരുൺ കമലാസാന്റേയും വിചാരണയാണ് വിക്ടോറിയ കോടതിയിൽ നടക്കുന്നത് .

ഓറഞ്ച് ജ്യൂസിൽ സയനൈഡ് കലർത്തി അരുണും സോഫിയയും ചേർന്ന് സാമിനെ കൊലപ്പെടുത്തി എന്നാണ് പൊലീസ് കേസ്. വാദം കേൾക്കാനായി അരുണിന്റെ ഭാര്യയും കോടതിയിൽ ഹാജരായിരുന്നു. കേസിനായി ഇന്ത്യയിൽ നിന്നെത്തിയതായിരുന്നു ഇവർ. വാദം ചൊവ്വാഴ്ചയും തുടരും. കേസിലെ നിരവധി സാക്ഷികളും പ്രാരംഭ ക്രോസ് വിസ്താരത്തിനായി കോടതിയിൽ ഹാജരായിരുന്നു.