Sun. Jul 26th, 2026

എഴുത്തുകാരി മാധവിക്കുട്ടിയുടെ കഥാപാത്രവുമായി മഞ്ജുവാരിയര്‍ എത്തുന്ന കമൽ ചിത്രം ആമിയിലെ ആദ്യ ഗാനം റിലീസ് ചെയ്തു. നീര്‍മാതളപ്പൂവിനുള്ളില്‍ എന്നു തുടങ്ങുന്ന ശ്രേയാഘോഷാല്‍ ആലപിച്ച പാട്ടാണ് റിലീസ് ചെയ്തിരിക്കുന്നത്.

മഞ്ജുവാര്യര്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ മുരളി ഗോപി, അനൂപ് മേനോന്‍, ടൊവിനോ തോമസ് എന്നിവരും മുഖ്യവേഷങ്ങളില്‍ എത്തുന്നു. ജനുവരി 26ന് വൈകുന്നേരം കൊച്ചിയിലെ ലുലു മാളിലായിരുന്നു ആമിയുടെ ഓഡിയോ ലോഞ്ച്. എം. ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.