നടനും എം.എൽ.എയുമായ മുകേഷിന്റെ മകൻ ശ്രാവൺ നായകനാകുന്ന ചിത്രമാണ് കല്യാണം. ശരിക്കുമൊരു കല്യാണത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രണയത്തിനും ഹാസ്യത്തിനും പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്.
ബിജുമേനോനെ നായകനാക്കി സോൾട്ട് മാംഗോ ട്രീ എന്ന ചിത്രം ഒരുക്കിയ രാജേഷ് നായരാണ് കല്യാണത്തിന്റെ സംവിധായകൻ. ഡബ്സ് മാഷ് വീഡിയോയിലൂടെ പ്രശസ്തയായ വർഷ ബൊല്ലമ്മമാണ് ചിത്രത്തിലെ നായിക. നായകന്റെ പിതാവായി മുകേഷ് എത്തുമ്പോൾ നായികയുടെ അച്ഛനാകുന്നത് ശ്രീനിവാസനാണ്.
ഗോവിന്ദ് വിജയ്, സുമേഷ് മധു, രാജേഷ്.ആർ.നായർഎന്നിവരുടേതാണ് തിരക്കഥ. ഗ്രിഗറി, ഹരീഷ് കണാരൻ, സൈജു കുറുപ്പ്, ധർമ്മജൻ ബോൾഗാട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

