ജനുവരി ആറിന് പി.എസ്.സി നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പറില്‍ സര്‍ക്കാര്‍ നിയമപരമായി നിരോധിച്ച ‘ഹരിജന്‍’ എന്ന വാക്ക് ഉപയോഗിച്ചത് വിവാദത്തില്‍. ഇതുസംബന്ധിച്ച് പി.എസ്.സി ചെയര്‍മാന് കത്തയച്ചു.
‘വി.ടി ഭട്ടതിരിപ്പാട് പരിഷ്‌കരണ പ്രവര്‍ത്തനം നടത്തിയ കേരളീയ സമുദായം?’ എന്ന ചോദ്യത്തിനാണ് ‘ഹരിജന്‍’ എന്ന ഓപ്ഷന്‍ നല്‍കിയിരുന്നത്. നായര്‍, ഈഴവ, നമ്പൂതിരി എന്നീ ഓപ്ഷനുകള്‍ക്കൊപ്പമാണ് ‘ഹരിജന്‍’ എന്ന് നല്‍കിയിരിക്കുന്നത്.
സര്‍ക്കാരിന്റെ കത്തിടപാടുകളിലും പ്രസീദ്ധീകരണങ്ങളിലും മറ്റ് രേഖകളിലും ഹരിജന്‍, ഗിരിജന്‍, ദളിത്, കീഴാളന്‍ എന്നീ പദങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും പകരം പട്ടികജാതി /പട്ടിക ഗോത്ര വര്‍ഗ്ഗം എന്നിങ്ങനെയേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നുമാണ് ഉത്തരവില്‍ പറയുന്നത്.
ഹരിജന്‍, ഗിരിജന്‍, ദളിത്, കീഴാളന്‍ എന്നീ പദങ്ങള്‍ മാധ്യമ റിപ്പോര്‍ട്ടുകളിലും മറ്റ് പൊതുഇടങ്ങളിലും ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ രേഖകളില്‍ ഇവ ഉപയോഗിക്കുന്നില്ലെന്നിരിക്കെയാണ് ഭരണഘടനാ സ്ഥാപനമായ പി.എസ്.സി തന്നെ ഈ വാക്ക് തങ്ങളുടെ രേഖയില്‍ ഉപയോഗിച്ചതെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.

