Wednesday, July 28, 2021

Latest Posts

തിരുഅട്ടാണിക്കുളത്ത്‌ വീണ്ടും മൂഷികം അതിരാത്രം തുടങ്ങി; 20,000 എലികളാണ് ചടങ്ങിൽ പങ്കെടുക്കുന്നത്

തിരു അട്ടാണിക്കുളത്ത്‌ പന്ത്രണ്ട് വർഷത്തിന് ശേഷം ഇന്നലെ ആരംഭിച്ച മൂഷികം അതിരാത്രം വിവാദമാകുന്നു. അഖിലലോക ഡിങ്കമത താന്ത്രികൻ കണ്ഠരര് ഫിലിപ്പരര്മൂഷികരര്നിന്തിരുവടിയുടെ മുഖ്യകാർമ്മികത്വത്തിലാണ് 20000 ൽ പരം മൂഷികർ പങ്കെടുക്കുന്ന യജ്ഞം നടക്കുന്നത് നടക്കുന്നത്.ഇത് വിശുദ്ധ ബാലമംഗളത്തിന് വിരുദ്ധമായ കർമ്മങ്ങളാണെന്നും ഇത് മതത്തിൻറെ വാണിജ്യ വൽക്കരണം മാത്രമാണെന്നും ഡിങ്കോയിസ്റ്റു താന്ത്രികളുടെ ലാഭേച്ഛയോടെയുള്ള അന്ധവിശ്വാസ കച്ചവടമാണിതിന് പിന്നിലെന്നും ഡിങ്കോയിസ്റ്റുകളിലെ ഒരു വിഭാഗം ആരോപിക്കുന്നു.

ഡിങ്കോയിസ്റ്റുകളുടേയും അന്യമതസ്ഥരായ വിശ്വാസികളുടെയും വൻതിരക്കാണ് തിരു അട്ടാണി കുളത്തേക്ക്  മൂഷികം അതിരാത്രം പ്രമാണിച്ചു പാലക്കാട് ഡിപ്പോയിൽ നിന്നും കെ എസ് ആർ ടി സി പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്.

വിവാദങ്ങൾക്കിടയിലും തിരു അട്ടാണികുളം മുഷികം അതിരാത്രത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ രാവിലെ വ്രതദോഹനം ചടങ്ങ്‌ നടന്നു. പത്നി യാഗ യജമാനന്‍മാര്‍ക്കു കഴിക്കാനുള്ള പാല്‍ കറന്നെടുത്ത്‌ അഗ്നിഹോത്രത്തില്‍ കാച്ചിസൂക്ഷിക്കുന്നു. തുടര്‍ന്ന്‌ ഉഖയിലെ അഗ്നി ജ്വലിപ്പിച്ച്‌ വാഥ്‌സപ്രോപസ്‌ഥാനം നടത്തുന്നു. വാഥ്‌സപ്രി എന്ന ഋഷിയാല്‍ സൃഷ്‌ടിക്കപ്പെട്ട ദിവസ്‌പരിപ്രഥമം എന്ന യാജ്‌ജുഷസൂക്‌തം ജപിച്ച യജമാനന്‍ ഉഖ്യാഗ്നിയെ ഉപസ്‌ഥാനം ചെയ്യുന്നു. തുടര്‍ന്ന്‌ സനിഗ്രഹം യജ്‌ഞത്തിനാവശ്യമായ ധനം സമ്പാദിക്കാനായി യജമാനന്‍ ശിഷ്യന്‍മാരെ നിയോഗിക്കുന്നു അവര്‍ ധനം സമ്പാദിച്ച്‌ വരുന്നു. അതിനു ശേഷം പ്രവര്‍ണ്മ്യസംഭാരം നടത്തുന്നു

അതിരാത്രത്തിന്‍റെ നാലാം ദിവസം മുതല്‍ ആറ്‌ ദിവസം രണ്ടുനേരവും ചെയേ്േണ്ട വിശേഷക്രിയകളാണ്‌ പ്രവര്‍ണ്മവും ഉപസത്തുവും.ഇതില്‍ പ്രവര്‍ണ്മ്യത്തിനാവശ്യമായ ഉപകരണങ്ങള്‍ മന്ത്രപൂര്‍വ്വം തയ്യാറാക്കുന്നു.മണ്ണുകൊണ്ടുള്ള മഹാവീരം ,പിന്വനം,ഉപശയങ്ങള്‍ തുടങ്ങിയവ.പ്രവര്‌ണ്മ്യമെന്ന ക്രിയയിലെ !അതിശക്‌തമായ ചൂടിനെ അതിജീവിക്കാന്‍ തക്ക ദൃഡത ഈ പാത്രങ്ങള്‍ക്കുണ്ടാകണം.

കോഴിപ്പരല്‍,ആടിന്റെ രോമം,കൃഷണാഞ്‌ജിന രോമം,ഓര്‍കറുക പുല്ല്‌,ആട്ടിന്‍പാല്‍ തുടങ്ങിയചേര്‍ത്താണ്‌ കൊഴമണ്ണുകൊണ്ട്‌ പ്രവര്‍ഗത്തിനു വേണ്ടതായ പാത്രങ്ങള്‍ നിര്‍മിക്കുന്നത്‌.അധ്വര്യുവും പ്രതിപ്രസ്‌ഥാതനും ചേര്‍ന്നാണു ബ്രഹ്‌മയജമാന്‍ന്മാരുടെ സാനിധ്യത്തില്‍ഈ ക്രിയകള്‍ ചെയ്യുന്നു.വൈകുന്നേരം വ്രതദോഹനവും വ്രതപാനവുംനടന്നു.യജ്‌ഞത്തില്‍ വ്രതദോഹനത്തിനും വ്രതപാനത്തിനും വളരെ പ്രാധാന്യമുണ്ട്‌.

പത്നി യജമാനന്‍ മാര്‍ക്ക്‌ കഴിക്കാനുള്ള പശുവിന്‍ പാല്‍ കറന്നെടുത്തു അധ്വര്യു യജമാനനും പത്നിക്ക്‌ പ്രതിപ്രസ്‌ഥാതനും നല്‍കുന്നു.ഈ പാല്‍ രണ്ടുതവണയായി ഇവര്‌ ഭക്ഷിക്കുന്നു. ദീക്ഷാദിനങ്ങളില്‍ ഇതു ഭൗതികമായ ഭക്ഷണമല്ല.അഗ്നിഹോത്രത്തില്‍ ഹോമം ചെയ്യുന്നതിന്‌ സമമാണ്‌.അഗ്ന്യാധാനം മുതല്‍ യാവജ്‌ജീവം രണ്ടുനേരവും അഗ്നിഹോത്രത്തില്‍ ഹോമം ചെയ്യണം ദീക്ഷിതന്‍റെ അഗ്നി ഹോത്രമാണ്‌ വ്രതപാനം.പ്രാണനെ അഗ്നിയായി സങ്കല്‍പിച്ച്‌ രണ്ട്‌ തവണ വ്രതപാനം ചെയ്യുന്നു.ആദ്യത്തേത്‌ പൂര്‍വ്വാഹുതിയും രണ്ടാമത്തേത്‌ ഉത്തരാഹുതിയും

ദീക്ഷാദിനങ്ങളില്‍ ആദ്യത്തെ മൂന്ന്‌ ദിവസം പശുവിന്‍റെ നാല്‌ മുല കറന്നെടുത്ത പാലാണ്‌ എടുക്കുന്നത്‌.ഉപദിവസങ്ങളിലെ ആദ്യ രണ്ട്‌ ദിവസം മൂന്ന്‌ മുല കറന്നതും പിന്നെയുള്ള രണ്ട്‌ ദിവസം രണ്ട്‌ മുല കറന്നതും പിന്നീടുള്ളരണ്ട്‌ ദിവസങ്ങളില്‍ ഒരു മുല കറന്നതുമായ പാലാണു ഇവര്‍ക്ക്‌ ഭക്ഷണമായി നല്‍കുന്നത്‌.

കഴിഞ്ഞ മാസം രാജസ്ഥാനിലെ ബികാനേരിലുള്ള കാര്‍നി മാതാ ക്ഷേത്രത്തിലും മൂഷികം അതിരാത്രം നടന്നിരുന്നു. ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന ഒരു അസാധാരണ ക്ഷേത്രമാണ്. ആയിരകണക്കിന് എലികളാണ് അമ്പലത്തിലെ വിഐപികള്‍. വിശ്വാസികളുടെ കാലിനിടയിലൂടെ ഇവ ഓടി നടക്കും.എലികള്‍ കാര്‍നി മാതയുടെ പുനര്‍ജ്ജന്മമാണെന്നാണ് വിശ്വാസം. എന്നാൽ ഇത് പഴയ ഡിങ്ക മത ക്ഷേത്രമായിരുന്നു എന്നും പിന്നീട് നിയോ ഹിന്ദുയിസത്തിന്റെ കാലഘട്ടത്തിൽ ഡിങ്കോയിസ്റ്റുകളെ ഓടിച്ചു ഹിന്ദുക്കൾ ക്ഷേത്രം കയ്യടക്കിയതാണെന്നും നവ ഡിങ്കോയിസ്റ്റുകൾ അവകാശപ്പെടുന്നു.

പൗരാണിക ഡിങ്കോയിസ്റ്റുകളുടെ വിശ്വാസങ്ങളും ആചാരങ്ങളും മുറുകെ പിടിക്കുന്ന ഡിങ്കോയിസ്റ്റ് താന്ത്രികൻ കണ്ഠരര് ഫിലിപ്പരര്മൂഷികരരുടെ ആചാര രീതികളോട് നവ ഡിങ്കോയിസ്റ്റുകളിൽ ഒരു വിഭാഗത്തിന് ശക്തമായ എതിർപ്പുണ്ട്.വിശുദ്ധ ബാലമംളത്തിന് മുൻപുള്ള ആചാരങ്ങൾക്ക് ഇപ്പോൾ പ്രസക്തിയില്ലെന്നാണ് ഈ വിഭാഗം പറയുന്നത്.

യജ്ഞത്തോടൊപ്പം നടക്കുന്ന ചടങ്ങുകളിൽ വെച്ചുതന്നെ ഡിങ്കോയിസ്റ്റുകളുടെ വീട്ടിലെ കന്നുകാലികളെയും കോഴി, താറാവ്,പട്ടി മുതലായവയെയും മതം മാറ്റി ഡിങ്കോയിസ്റ്റുകളാക്കുന്നതായും സോഷ്യൽ മീഡിയയിൽ എതിർ വിഭാഗം ഡിങ്കോയിസ്റ്റുകൾ പ്രചരിപ്പിക്കുന്നുണ്ട്.

യജ്ഞത്തിൻറെ ഭഗമായി എലികൾക്ക് നേദിക്കുന്ന പാൽ ഇവ കുടിച്ചതിന് ശേഷം മിച്ചം വരുന്നത് പ്രസാദമായി കരുതി കുടിക്കുന്നവരുമുണ്ട്.എന്നാല്‍ പ്ലേഗ് ഇത് വരെ ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്ന വസ്തുത ഏവരെയും അതിശയിപ്പിക്കുന്നതും ഡിങ്കഭഗവാൻറെ മഹത്വം വെളിപ്പെടുത്തുന്നു എന്നും വിശ്വാസികൾ അഭിപ്രായപ്പെടുന്നു.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.