ഡിസം: 29, 30, 31 തിയതികളിൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്ന്ത്തിയ പ്രധിനിതികൾ, സൗഹാർദ്ധപ്രതിനിധികൾ, വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ അഥിതികൾ വിവിധ വിഷയങ്ങളിലെ, പ്രമുഖരുടെ പ്രഭാഷണങ്ങൾ , പാട്ടും, കളിയും .ചിരിയും, ചിന്തയും മായി മൂന്നു ദിനരാത്രങ്ങൾകഴിഞ്ഞ് പിരിയുമ്പോൾ “മത ഫാസിസത്തിനെതിരെ മാനവ സഖ്യം ” എന്ന ആശയത്തിന്റെ ലക്ഷ്യത്തിലെക്ക് ഒരു ജനതയുടെ പ്രവർത്തനം മുന്നേറുകയാണ്.
Adv: KN അനിൽകുമാർ-സംസ്ഥാന പ്രസിഡന്റ്
Adv: KD ഉഷ,ഗംഗൻ അഴീക്കോട്, ഇരിങ്ങൽ കൃഷ്ണൻ – വൈസ് പ്രസിഡന്റ്മാരായും,
ജനൽ സെക്രട്ടറിയായി Adv: രാജഗോപാൽ വാകത്തനം, സെക്രട്ടറിമാരായി
TKശക്തിധരൻ, ശബരി ഗീരീഷ്, നടരാജൻ എന്നിവരും
സംസ്ഥന ട്രഷറർ ആയി T.P. മണി എന്നിവരെ തിരഞ്ഞെടുത്തു.
30-മത് സമ്മേളനത്തിനു.. U കലാനാഥൻ മാസ്റ്ററുടെ സന്ദേശത്തിന്റെ പ്രാധാന്യം’….
ഹിന്ദു വർഗ്ഗീയ ഫാസിസത്തിന്റെയും മുസ്ലിം മത തീവ്രവാദ ഭീകരതയുടെ ചുഴലിക്കാറ്റുകൾ വിശുന്ന ഭരതത്തിൽ മാനവിക – മതേതര-ജനാധിപത്യ സംസ്കാരം കരിഞ്ഞുണങ്ങുമ്പോൾ മതേതര നവോത്ഥാനത്തിന്റെ മുന്നേറ്റം പൂർവ്വാധികം ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിനു വേണ്ടി കേരള യുക്തിവാദി സംഘത്തെ ശക്തിപ്പെടുത്തി ജനകീയ ബോധവൽക്കരണമേഖലയിൽ ഇടപെടാൻ നാം സംഘടിതരാകണം.
30-മത് സമ്മേളനാന്തരം തെരെഞ്ഞെടുക്കപ്പെട്ട സംസ്ഥാന സമിതി ഈ ലക്ഷ്യത്തിനു വേണ്ടി രംഗത്തിറങ്ങണം.
എകസിവിൽ കോഡ് നിയമം നടപ്പാക്കുവാനും അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം നടപ്പാക്കുവാനും മത സംരക്ഷണത്തിന് സർക്കാർ ഫണ്ട് ദുരുപയോഗപ്പെടുത്തുന്നതിനെതിരെയും അടിയന്തിര ബഹുജന പ്രചാരണം കേരള യുക്തിവാദി സംഘം നടപ്പാക്കേണ്ടതുണ്ട്.
30 മത് സംസ്ഥാനമ്മേളനത്തോടെ സഘടനെയെ ഊർജ്ജസ്വലമാക്കി മത മണ്ഡലത്തിൽ ഉയന്ന് വരുന്ന ദേശീയ വിപത്തുകളെ തടയുവാൻ പുതിയ സംസ്ഥാന സമിതി കർമ്മപദ്ധതികളും മായി രംഗത്തിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു. അത്തരം പ്രവർത്തനങ്ങളിൽ എന്റെ പൂർണ്ണ സഹകരണമുണ്ടാകുമെന്ന് ഉറപ്പ് നൽകുന്നു.
യു.കലാനാഥൻ..
കേരളയുക്തിവാദി സംഘത്തിന്റെ പുതിയ ഭാരവാഹികൾക്ക് എല്ലാവിധ പിൻതുണയും നൽകി സംഘത്തിന്റെഎല്ലാ പ്രവർത്തനങ്ങളും വിജയിപ്പിക്കാൻ പുരോഗമന ചിന്താഗതിക്കാരായ എല്ലാവരുടെയു പിൻതുണ അഭ്യർത്ഥിക്കുന്നു.