Mon. Nov 23rd, 2026

മുബൈയിലെ മൃഗസ്നേഹികളുടെ സംഘടന പെറ്റ ഇന്ത്യ 2017 ന്റെ പേഴ്സൺ ഓഫ് ദി ഇയർ അവാർഡ് പ്രശസ്ത നടിയും വെജിറ്റേറിയയയുമായ അനുഷ്ക ശർമക്ക് ലഭിച്ചു.മൃഗങ്ങളെ ക്രൂരമായ പീഡനങ്ങളിൽ നിന്നും രക്ഷിക്കുന്നഅനുഷ്‌കയെ പെറ്റ ഹോട്ടേസ്റ്റ് സെവസ്റ്റർ സെലിബ്രിറ്റി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മൃഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള തന്റെ സമീപകാല ശ്രമങ്ങൾ അടുത്തകാലത്ത് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ സജീവ ചർച്ചയായിരുന്നു.

മൃഗങ്ങൾക്കെതിരെയുള്ള പ്രവർത്തനങ്ങൾ നിരുത്സാഹപ്പെടുത്തുക ,ദുരിതമനുഭവിക്കുന്ന മൃഗങ്ങളെ പട്ടിണിയിൽ നിന്നും രക്ഷിക്കുക മൃഗങ്ങൾ ഉപയോഗിച്ചുള്ള വണ്ടികൾ നിരോധിക്കണം എന്നെല്ലാം ആവശ്യപ്പെട്ട് ട്വിറ്ററിലേക്ക്അനുഷ്‌ക്ക തന്റെ അഭിപ്രായം പോസ്റ്റ് ചെയ്തിരുന്നു .

ശശി തരൂർ, മുൻ സുപ്രീംകോടതി മുൻ ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണൻ പണിക്കർ, കപിൽ ശർമ്മ, ഹേമമാലിനി, ആർ മാധവൻ, ജാക്വിലിൻ ഫെർണാണ്ടസ് എന്നിവർക്കാണ് പെറ്റയുടെ പേഴ്സൺ ഓഫ് ദി ഇയർ പുരസ്കാരം ഇതിനു മുമ്പലഭിച്ചവർ

PETA India എന്ന സഘടന മുംബൈ ആസ്ഥാനമായി 2000 ജനുവരിയിലാണ് ആരംഭിച്ചത് PETA ഇന്ത്യയിലെ മൃഗങ്ങളെ ദുരുപയോഗം ചെയ്യുന്നതിൽ നിന്നും പൊതുജനങ്ങളെ പിന്തിരിപ്പിക്കുകയാണ് PETA India എന്ന സഘടനയുടെ ലക്‌ഷ്യം .വിവാഹത്തിനുശേഷം ലഭിച്ച് ആദ്യത്തെ അവാർഡാണ് അനുഷ്‌ക്ക ശർമ്മയുടേത് .

എന്നാൽ അനുഷ്ക ശർമയുമായുള്ള വിവാഹത്തെ തുടർന്ന് ശ്രീലങ്കയ്ക്കെതിരായ ടി20 പരന്പരയിൽ നിന്ന് വിട്ടുനിന്ന വിരാട് കോഹ് ലിക്ക് തിരിച്ചടി. പുതിയ ഐസിസി ടി20 ബാറ്റ്സ്മാൻമാരുടെ റാങ്കിംഗിൽ കോഹ്‌ലിക്ക് ഒന്നാം സ്ഥാനം നഷ്ടായി. കോഹ് ലി മൂന്നാം സ്ഥാനത്തേക്ക് വീണപ്പോൾ ഓസ്ട്രേലിയയുടെ ആരോൺ ഫിഞ്ച് ഒന്നും വിൻഡീസിന്‍റെ എവിൻ ലൂയിസ് രണ്ടും സ്ഥാനങ്ങളിലെത്തി.