പട്ടികജാതി വിഭാഗത്തെ അപമാനിക്കുന്ന രീതിയില്‍ ടെലിവിഷന്‍ പരിപാടിയില്‍ ജാതിയധിക്ഷേപം നടത്തിയെന്നാരോപിച്ച് സല്‍മാന്‍ ഖാനും, ശില്‍പാ ഷെട്ടിക്കുമെതിരെ പരാതി. പട്ടികജാതി വിഭാഗത്തെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചു എന്നാണ് ആരോപണം. സംഭവത്തില്‍ ദേശീയ പട്ടികജാതി കമ്മീഷന്‍, പ്രക്ഷേപണ മന്ത്രാലയത്തോടും പോലീസിനോടും വിശദീകരണം തേടി. ഡല്‍ഹിയിലെ വാല്‍മികി സമാജ് ആക്ഷന്‍ കമ്മിറ്റിയുടെ പരാതിയെ തുടർന്നാണ് വിശദീകരണം ചോദിച്ചിരിക്കുന്നത്.
എന്നാൽ സംഭവത്തില്‍ മാപ്പ് ചോദിച്ച് ശില്‍പ്പയും രംഗത്തെത്തി.സല്‍മാന്റെ പുതിയ ചിത്രമായ ടൈഗര്‍ സിന്ദാഹെയുടെ പ്രചരണത്തിനിടെ ഉപയോഗിച്ച വാക്കാണ് വിവാദമായത്. താന്‍ വീട്ടിലിരിക്കുമ്പോഴുള്ള രൂപത്തെ വ്യക്തമാക്കാൻ ഉപയോഗിച്ച തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും ആരുടെയും വികാരത്തെ വ്രണപ്പെടുത്താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും, അങ്ങനെയുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും ശില്‍പ കുറിച്ചു.
അലി അബ്ബാസ് സാഫർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സൽമാൻഖാൻ ,കത്രിന കൈഫ് ,സജ്ജാദ് ഡെൽഫിറൂസ് എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഡിസംബർ 22 നു റിലീസ് ചെയ്തു .

