കസബ വിമർശനത്തിൽ പ്രതികരണവുമായി നടൻ ജോയ് മാത്യു രംഗത്ത്.വ്യക്തി ജീവിതത്തിൽ സ്ത്രീകളെ ഇത്ര ബഹുമാനിക്കുന്ന മറ്റൊരാളെ സിനിമാ ലോകത്ത് ഞാൻ കണ്ടിട്ടില്ല- എന്നാണ് ജോയ് മാത്യു ഫെയ്സ്ബുക്ക് പോസ്റ്റിൽ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
ചലച്ചിത്രമേളയിൽ ഓപ്പൺ ഫോറത്തിൽ സംസാരിക്കുമ്പോൾ സിനിമയില്‍ സ്ത്രീകളെ ലൈംഗിക ഉപകരണങ്ങളാക്കി മാറ്റുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരമായി മമ്മൂട്ടി നായകനായ കസബയെ നടി പാർവതി വിമർശിച്ചതാണ് പുതിയ വിവാദങ്ങൾക്ക് കാരണം.ഇതേ തുടർന്ന് പാർവതിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പലരീതിയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. സിനിമ രംഗത്ത് നിന്നുള്ളവരും പാർവതിക്കെതിരെ പ്രതികരണം നടത്തിയിരുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മമ്മുട്ടി എന്ന നടനെ ആക്രമിക്കുന്ന സിനിമയിലെ പെണ്ണുങ്ങൾ എല്ലാം തന്നെ” മമ്മുക്ക മമ്മുക്ക” എന്ന് തന്നെ വിളിക്കാൻ കാരണം അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാണെന്ന് എനിക്ക് തോന്നുന്നില്ല, മറിച്ച് അവരുടെയൊക്കെയുള്ളിൽ കിടക്കുന്ന മമ്മുട്ടി എന്ന താരത്തോടുള്ള ആരാധന കൊണ്ടുതന്നെയാണു ? അല്ലെങ്കിൽ എന്ത് കൊണ്ടാണു ഇപ്പറഞ്ഞ പെണ്ണുങ്ങളിലാരും “മിസ്റ്റർ മമ്മുട്ടി “എന്ന് അഭിസംബോധന ചെയ്യാൻ ധൈര്യം കാണിക്കാത്തത്-
അതല്ലെ അതിന്റെയൊരു അന്തസ്സ്-
വ്യക്തി ജീവിതത്തിൽ സ്ത്രീകളെ ഇത്ര ബഹുമാനിക്കുന്ന മറ്റൊരാളെ സിനിമാ ലോകത്ത് ഞാൻ
കണ്ടിട്ടില്ല-
അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ പേരിലാണു ഒരു നടനെ വിമർശ്ശിക്കുന്നതെങ്കിൽ
ദുശ്ശാസന വേഷം അഭിനയിക്കുന്ന കഥകളി നടൻ ഗോപി ആശാനെ നാം എന്തു ചെയ്യണം?

