Thu. Apr 25th, 2024

ജിഷയുടെ മരണശേഷം ‘അമ്മ രാജേശ്വരിയുടെ അക്കൗണ്ടിലൂടെ നടന്നത് ലക്ഷങ്ങളുടെ കള്ളപ്പണ ഇടപാടുകള്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍; രാജേശ്വരിയുടെ അക്കൗണ്ടിലൂടെ ലക്ഷങ്ങളുടെ കള്ളപ്പണ ഇടപാട് നടത്തി ജോമാന്‍ പുത്തൻപുരയ്ക്കൽ ലക്ഷങ്ങള്‍ സമ്പാദിച്ചു;ജിഷയുടെ പിതാവ് പാപ്പുവിനെ പലര്‍ക്കും പരിചയപ്പെടുത്തി സഹതാപ തരംഗം ഉണ്ടാക്കി;പാപ്പു പോലും അറിയാതെ അദ്ദേഹത്തിന്റെ പേരില്‍ അക്കൗണ്ട് തുടങ്ങിയ ജോമോന്‍ വിദേശത്തു നിന്നും ലക്ഷങ്ങള്‍ സ്വന്തമാക്കി.പാപ്പുവിന്റെ മരണ ശേഷമാണ് ഈ അക്കൗണ്ടിനെ കുറിച്ചു പോലും പുറംലോകം അറിഞ്ഞത്.

പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ മരണ ശേഷം അമ്മ രാജേശ്വരിയുടെ ബാങ്ക് അക്കൗണ്ടിലൂടെ ലക്ഷങ്ങളുടെ കള്ളപ്പണ ഇടപാടും ഹവാലയും നടന്നതായി വെളിപ്പെടുത്തല്‍. ഇത്തരത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയവരില്‍ മുന്നിലുള്ളത് ജോമോന്‍ പുത്തന്‍പുരയ്ക്കലാമെന്നും ആ കുടുംബത്തില്‍ അവശേഷിക്കുന്ന രണ്ട് സ്ത്രീകളുടെ ജീവന്‍ കൂടി നഷ്ടമായേക്കാമെന്നുമുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പായിച്ചിറ നവാസിലൂടെ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ജിഷയുടെ കൊലപാതകം സംബന്ധിച്ച നിഗൂഡതകള്‍ ഇനിയും പുറത്തു വന്നിട്ടില്ലെന്നാണ് സഹപാഠികള്‍ പറയുന്നത്. ജനങ്ങളുടെ മനസ്സില്‍ ഇന്നും പല സംശയങ്ങളും ബാക്കിയാണ്. ദുരൂഹതകളും നീങ്ങുന്നില്ല. ഇങ്ങനെ ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സംശയങ്ങളിലേയ്ക്ക് വിരല്‍ ചൂണ്ടുന്ന നിരവധി ചോദ്യങ്ങളാണ് പൊതുപ്രവര്‍ത്തകനായ പായിച്ചിറ നവാസ് ഉയര്‍ത്തുന്നത്.

നവാസിന്റെ ചില വെളിപ്പെടുത്തലുകള്‍ ഇങ്ങനെ.യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന് ജിഷയുടെ കൊലപാതകവുമായി അടുത്ത ബന്ധമുണ്ടെന്ന് ആ രോപണവുമായി രംഗത്തെത്തിയത് ജോമോന്‍ പുത്തന്‍പുരയ്ക്കലാണ്. ജിഷയുടെ അച്ഛന്‍ പാപ്പുവല്ല, പി.പി തങ്കച്ചനാണെന്നും ഒരുഘട്ടത്തില്‍ ജോമോന്‍ ആരോപിച്ചിരുന്നു. തുടക്കത്തിലെ കുറച്ചു ദിവസങ്ങളില്‍ ഇത്തരം പ്രചരണങ്ങള്‍ നടത്തിയ ജോമോന്‍ പിന്നീട് ഇതേക്കുറിച്ച് ഒരക്ഷരം പോലും മിണ്ടിയില്ല. ഇത്തരത്തില്‍ പലരെയും വിരട്ടിയും സല്ലപിച്ചും ലക്ഷങ്ങളാണ് ജോമോന്‍ കൈക്കലാക്കിയിരിക്കുന്നതെന്നും നവാസ് വെളിപ്പെടുത്തുന്നു.

കേവലം അഞ്ചാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ജോമോന്‍ സ്വന്തം അച്ഛനെയും കൂടപ്പിറപ്പിനെയും മഴു കൊണ്ട് വെട്ടിനുറുക്കി നാടുവിട്ട് പലയിടങ്ങളിലായി താമസിച്ചു വന്നിരുന്നയാളാണ്. ജിഷയുടെ മരണ ശേഷം ഇയാള്‍ നടത്തിയത് 20 ഓളം വിദേശയാത്രകളാണെന്നും നവാസ് ആരോപിക്കുന്നു.

ജിഷയുടെ പിതാവ് പാപ്പുവിനെ പലര്‍ക്കും പരിചയപ്പെടുത്തി സഹതാപ തരംഗം ഉണ്ടാക്കി ലക്ഷങ്ങള്‍ തട്ടി രാജേശ്വരിയുടെ അക്കൗണ്ടിലൂടെ ലക്ഷങ്ങളുടെ കള്ളപ്പണ ഇടപാടും നടത്തി ജോമാന്‍ ലക്ഷങ്ങള്‍ സമ്പാദിച്ചു കൂട്ടി. പാപ്പു പോലും അറിയാതെ അദ്ദേഹത്തിന്റെ പേരില്‍ അക്കൗണ്ട് തുടങ്ങിയ ജോമോന്‍ വിദേശത്തു നിന്നും ലക്ഷങ്ങള്‍ സ്വന്തമാക്കി. ഇതിന് പ്രതിഫലമായി പാപ്പുവിന് വയര്‍ നിറയെ ആഹാരവും മദ്യവും നല്‍കിപ്പോന്നു. പാപ്പുവിന്റെ മരണ ശേഷമാണ് ഈ അക്കൗണ്ടിനെ കുറിച്ചു പോലും പുറംലോകം അറിഞ്ഞത്.

ജിഷയുടെ മരണത്തിന് ശേഷം നടന്ന മൂന്ന് മരണങ്ങള്‍ സംബന്ധിച്ചും നവാസ് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ജിഷ കൊലക്കേസില്‍ മഹസര്‍ സാക്ഷി ആയിരുന്ന സാബുവിന്റെ തൂങ്ങി മരണമാണ് ആദ്യത്തേത്. ഇത് കൊലപാതകമാണോ എന്നതാണ് സംശയം. രണ്ടാമത്തേത്, രാജേശ്വരിയുടെ ജീവിതം നന്നായി അറിയാവുന്ന തൊട്ടടുത്ത വീട്ടിലെ സ്ത്രീ ഉറങ്ങാന്‍ കിടന്നിട്ട് ഉണരാതെ മരിച്ചത്. മൂന്നാമത്തേത് മരുന്നിനു പോലും വകയില്ലായെ വഴിയരുകില്‍ മരിച്ചു കിടന്ന പാപ്പു. ആ സമയത്ത് പാപ്പുവിന്റെ പോക്കറ്റില്‍ 3700 രൂപയും അക്കൗണ്ടില്‍ അഞ്ചു ലക്ഷം രൂപയും വന്നതിലും നവാസ് ദുരൂഹത പ്രകടിപ്പിക്കുന്നു.

ഇതോടൊപ്പം ജിഷ കൊല്ലപ്പെട്ടപ്പോള്‍ അടിപ്പാവാട പോലും ശ്രദ്ധിക്കാതെ, ചാനല്‍ കാമറ കാണുമ്പോള്‍ തോര്‍ത്തില്‍ മൂക്കള പിഴിഞ്ഞ് കരയുകയും വരുന്നവരെ കെട്ടിപ്പിടിച്ച് കരയുകയും ചെയ്ത രാജേശ്വരിയും മൂത്ത മകള്‍ ദീപയും പാപ്പുവിന്റെ മരണത്തില്‍ ഒരു തുള്ളി കണ്ണീര്‍ പോലും പൊഴിച്ചില്ല എന്നതും പാപ്പുവിനെ വണ്ടി കയറ്റി കൊല്ലുമെന്ന ജോമോന്റെ ഭീഷണികളും നവാസ് വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു.