Monday, July 26, 2021

Latest Posts

വി.സിയുടെ രാജി ആവശ്യപ്പെട്ട് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ലാത്തി ചാര്‍ജ്

വി.സിയുടെ രാജി ആവശ്യപ്പെട്ട് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.കേരള സര്‍വ്വകലാശാല വി.സി ഡോ.പി.കെ.രാധാകൃഷ്ണൻറെ രാജി ആവശ്യപ്പെട്ടാണ് എസ്.എഫ്.ഐ പ്രതിഷേധം നടത്തുന്നത്.എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തി.

വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലാ ആസ്ഥാനത്തേക്ക് തള്ളിക്കയറി. നോക്കി നിന്ന പൊലീസിന് വിദ്യാര്‍ത്ഥികളെ തടയാന്‍ ആയില്ല. പൊലീസ് ജല പീരങ്കി പ്രയോഗിച്ചു.

കേരളാ യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം കാമ്പസിലെ വനിതാ ഹോസ്റ്റലിൽ വിളമ്പിയ ഭക്ഷണത്തിൽ പുഴുവിനെ കണ്ടതിനെത്തുടർന്ന് വിദ്യാർത്ഥികൾ കാര്യവട്ടം കാമ്പസ് കവാടത്തിലും സർവകലാശാലയ്ക്ക് മുന്നിലും പ്രതിഷേധസമരം നടത്തിയതിനെ തുടർന്ന് കാമ്പസ് 22 വരെ അടച്ചിട്ടിരിക്കുകയാണ്.

അതിനിടെ, ചില സിൻഡിക്കേറ്റംഗങ്ങൾ പ്രശ്നം വി.സിക്കെതിരേ തിരിച്ചുവിടുകയായിരുന്നു. ഇന്നലെ പകൽ കാര്യവട്ടം കാമ്പസിനു മുന്നിൽ നടന്ന സമരം വൈകിട്ടോടെ സർവകലാശാലയ്ക്ക് മുന്നിലേക്ക് മാറ്റി. വൈസ് ചാൻസലർ രാജിവയ്ക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.