Fri. Mar 29th, 2024

ലോകത്തെ മൊത്തം പുരുഷൻമാരും ഓരോ ജോടി കണ്ണുകളുമായി നിന്ന് തുറിച്ചു നോക്കി കൂക്കിയാലും കോപ്പാണ്…സല്യൂട്ട് യു സണ്ണി….! അഭിമാനിക്കുന്നു……! സണ്ണിലിയോൺ മലയാളത്തിലേക്ക്; സല്യൂട്ട് യു സണ്ണി….! അഭിമാനിക്കുന്നു……!

ഫിലിപ്പ് ജേക്കബ് 

ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച് സണ്ണി ലിയോണ്‍ ആദ്യമായി മുഴുനീള ചിത്രത്തില്‍ എത്തുന്നു. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.

താന്‍ വളരെ ആകാംക്ഷയിലാണെന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും സണ്ണി ലിയോണ്‍ പറഞ്ഞു. ചിത്രത്തില്‍ എന്റെ കഥാപാത്രം വളരെ ശക്തമാണ്. ഈ സിനിമ എന്റെ ജീവിതം മാറ്റി മറിക്കുമെന്ന് പറയുന്നു ചിലര്‍. ഞാന്‍ അങ്ങനെ കരുതുന്നില്ല. വലിയ ലക്ഷ്യത്തിലേക്കുള്ള ചുവടുകളായിട്ടേ കരുതുന്നുള്ളു.

പേരിടാത്ത ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. വര്‍ഷങ്ങളായി താന്‍ ആക്ഷന് സിനിമയ്ക്കായി കാത്തിരിക്കുകയാണെന്നം സണ്ണി വെളിപ്പെടുത്തി.

സ്ത്രീത്വത്തോടുള്ള ആദരവോ’ ബഹുമാനമോ അവരുടെ അഭിനയത്തോടോ ശരീരത്തോടോ ഉള്ള ഭ്രമമോ ഒന്നുമായിരുന്നില്ല കഴിഞ്ഞ ആഗസ്റ്റിൽ കൊച്ചിയിലെ സണ്ണി ലിയോണിനെ കാണാനെത്തിയ ആൾക്കൂട്ടo. പുശ്ചവും പരിഹാസവും കലർന്ന ഇറവറൻസും ആൾക്കൂട്ടത്തിൽ ആളാകുവാനുള്ള മാസ്സ് ഹിസ്റ്റീരിയയും…..

ഇവിടേക്കാണ് സണ്ണി അഭിമാനത്തോടെ കടന്നു വരുന്നതും ‘കൊച്ചിയിലെ സ്നേഹക്കടലിൽ ഞാൻ മുങ്ങി എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതും ‘

ഇന്ത്യയിലോ ഒരു പക്ഷെവിദേശത്തോ മറ്റൊരു പോൺ സ്റ്റാറിനും ലഭിക്കാത്ത
വരവേൽപ്പ്…..

ഒന്നുകൂക്കിവിളിക്കാനായിട്ടാണെങ്കിലും പൊരിവെയിലിൽ തിക്കും തിരക്കും കൂട്ടി സ്വന്തം സമയവും പണവും കളഞ്ഞ് കാത്തുനിൽക്കുന്നൊരു ജനതയെ വിടാം.കട ഉദ്ഘാടനത്തിനു അവരെ ക്ഷണിച്ചവരും അവരുടെ വ്യക്തിത്വ മൂല്യം കൊണ്ടൊന്നുമല്ല.ക്ഷണിച്ചു വരുത്തിയതും…

ഇതൊക്കെ അറിയാമായിരുന്നിട്ടും അപകർഷതാബോധത്തിന്റെ ലാഞ്ചന പോലുമില്ലാതെ ഉയർന്ന ശിരസ്സോടെ ആത്മാഭിമാനത്തോടെ സണ്ണി വന്നവരവുണ്ടല്ലോ ലോകത്തെ മൊത്തം പുരുഷൻമാരും ഓരോ ജോടി കണ്ണുകളുമായി നിന്ന് തുറിച്ചു നോക്കി കൂക്കിയാലും കോപ്പാണ്…എന്നു പറഞ്ഞുള്ള ആ വരവ്
എന്തൊരു ആത്മവിശ്വാസമാണത്….!?

എല്ലാ പരിശുദ്ധിയും ഭാവശുദ്ധിയെയും പൊളിച്ചടുക്കി ഞാൻ ഒരു പോൺ സ്റ്റാർ തന്നെയാണ് അതെന്റെ തൊഴിലാണെന്നുള്ള മുൻ പ്രഖ്യാപനം പോലെ തന്നെ….

സാഹചര്യം മൂലം ഈ തൊഴിലിലെത്തിപ്പെട്ടു എന്നുള്ള സഹതാപ കൈകഴുകൽ മലക്കം മറിച്ചിൽ ഒന്നുമില്ലാത്ത നിങ്ങളുടെ അത്മധൈര്യമുണ്ടല്ലോ.അതു തന്നെയാണ് നിങ്ങളെ മൂല്യമുള്ളതാക്കുന്നത്.

സല്യൂട്ട് യു സണ്ണി….! അഭിമാനിക്കുന്നു……! ഇപ്പോഴിതാ സണ്ണി ലിയോൺ മലയാള സിനിമയിലേക്കും