വിവാഹാഭ്യര്‍ത്ഥന നടത്തിയ യുവാവിനോട് ശശിതരൂര്‍ പറഞ്ഞ മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. ”തിരുവനന്തപുരത്തെ സമ്മതിദായകന്‍ ആയിരുന്നെങ്കില്‍, നന്നായേനെ” എന്നായിരുന്നു സ്വവര്‍ഗ്ഗാനുരാഗികളുടെ പരേഡില്‍ ‘Sasi Tharoor Marry Me’ എന്ന ബോര്‍ഡുമായി നിന്ന സൂര്യ എച്ച്.കെ എന്ന യുവാവിനോട് ശശിതരൂരിനോട് പറയാനുള്ളത്.
ഇതോടെ തരൂരിന്റെ നിലപാടിനെ എതിര്‍ത്തും അനുകൂലിച്ചും ട്വിറ്ററില്‍ കമന്റുകള്‍ നിറഞ്ഞു. പല സ്വവര്‍ഗ്ഗാനുരാഗികളായ യുവാക്കളും ശശി തരൂരിലുള്ള താത്പര്യമറിയിച്ച് ട്വീറ്റ് ചെയ്തപ്പോള്‍ പയ്യനെ വിളിച്ച് ഹോട്ടലില്‍ റൂമെടുക്കരുത് എന്ന ഉപദേശവുമായി മറ്റു ചിലര്‍ രംഗത്തെത്തി. ഒടുവില്‍ ശശി തരൂരിനെ പ്രതിരോധിക്കാന്‍ സൂര്യ തന്നെ രംഗത്തെത്തുകയായിരുന്നു.
തരൂരിനുള്ള വിവാഹാഭ്യര്‍ത്ഥനയും തുടര്‍ന്നുണ്ടായ വാദപ്രതിവാദവും ഒരു പ്രമുഖ മാധ്യമം വാര്‍ത്തയാക്കിയപ്പോള്‍ അതിന്റെ ലിങ്ക് ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ക്കാനും തരൂര്‍ മറന്നില്ല.




