Wed. Apr 24th, 2024

തിരുവനന്തപുരം ആര്യനാട് ബസ്‌ ഡിപ്പോയിലെ ശൗചാലയത്തിൽ പ്രായപൂര്‍ത്തിയാകാത്ത വിദ്യാർത്ഥിക്കെതിരെ ലൈംഗിക അതിക്രമം:പെന്തക്കോസ്ത്  പാസ്റ്റര്‍ പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത വിദ്യാർത്ഥിക്കെതിരെ ലൈംഗിക അതിക്രമം കാട്ടിയ കേസില്‍ പാസ്റ്റര്‍ പിടിയിൽ. കഴിഞ്ഞ 26ന് ആര്യനാട് കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ വച്ചായിരുന്നു സംഭവം. മീനാങ്കല്‍ കല്ലുവരമ്പിൽ ചന്ദ്രിക വിലാസത്തില്‍ രാജു എന്ന ജോണ്‍സണ്‍ പാസ്റ്റർ (52)ആണ് അറസ്റ്റിലായത്.

സംഭവത്തെ ക്കുറിച്ച് പോലീസ് പറയുന്നത് സ്കൂള്‍ വിട്ടു വീട്ടിലേക്കു മടങ്ങുകയായിരുന്ന വിദ്യാ ർത്ഥിയെ പ്രതി പ്രാർത്ഥിക്കാനായി ശുചിമുറിയിലേക്കു പിടിച്ചുകൊണ്ടുപോയാണ് അതിക്രമം കാണിച്ചത്എന്നാണ്.ആര്യനാട് ബസ് ഡിപ്പോയിലെ ശൗചാലയത്തിലാണ് പ്രത്യേക അഭിഷേകമുള്ള പാസ്റ്റർ പരിശുദ്ധാത്മാവിൻറെ നാമത്തിൽ ശാസിക്കുകയും ഭൽസിക്കുകയും അഭിഷേകം നടത്തുകയും ചെയ്തത്.

വിവരം അറിഞ്ഞ മാതാപിതാക്കള്‍ അധ്യാപകരുടെ സഹായത്തോടെ പൊലീസില്‍ പരാതി നല്‍കി.പാസ്റ്ററെ കോടതി ജയിലിലേക്ക് ശുശ്രുഷകൾക്കായി അയച്ചു.