രഞ്ജിനിയ്ക്ക് നേരെ വീണ്ടും പൊങ്കാല. പൊങ്കാല രഞ്ജിനി ഹരിദാസിന് പുത്തരിയല്ല. രഞ്ജിനി ഹരിദാസിന് നേരെ സോഷ്യല്‍ മീഡിയ പൊങ്കാലയിടുന്നത് ഇത് ആദ്യമായൊന്നുമല്ല പക്ഷേ വീണ്ടും ട്രോളന്‍മാരുടെ വലയില്‍ പെട്ടിരിക്കുകയാണ് അവതാരിക.
ചാനല്‍ അവതാരകയായി വന്ന സമയത്ത് ഇംഗ്ലീഷ് ഇടകലര്‍ത്തിയുള്ള സംസാരരീതിയിലായിരുന്നു രഞ്ജിനിയ്ക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നത്.ആധുനിക മലയാള ഭാഷയുടെ മാതാവായാണ് രഞ്ജിനിയെ വിശേഷിപ്പിച്ചിരുന്നത്. വസ്ത്രധാരണത്തിനും കേരളത്തിലെ തെരുവ് നായ വിഷയത്തിലെ അഭിപ്രായങ്ങളുടെ പേരിലും വിമാനത്താവളത്തില്‍ വച്ച് വഴക്കുണ്ടാക്കിയതിന്റെ പേരിലും തുടങ്ങി എന്ത് ചെയ്താലും ട്രോളോട് ട്രോളായിരുന്നു രഞ്ജിനിയ്ക്ക്.
പൊങ്കാല ഏറ്റ് വാങ്ങാന്‍ തന്റെ ജീവിതം പിന്നെയും ബാക്കി എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് രഞ്ജിനി. ഒരു ചാനല്‍ പരിപാടിയ്ക്ക് വേണ്ടി ധരിച്ച വേഷമാണ് ഇപ്പോൾ രഞ്ജിനിയ്ക്ക് ട്രോളുകളുടെ ചാകര നല്‍കിയത്.
“ഡിങ്കനൊരു പെങ്ങളുണ്ട്, ഇതാണ് ഡിങ്കത്തി”, “അങ്ങനെത്തന്നെ നേരെ ചന്ദ്രനിലേക്ക് വിട്ടോ” എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ ലഭിച്ചിരിക്കുന്നത്. എന്നാല്‍ രഞ്ജിനിയ്ക്ക് സപ്പോര്‍ട്ടുമായി വന്നവരും കുറവല്ല.ശക്തരിൽ ശക്ത്തനും എതിരാളിക്കൊരു പോരാളിയുമായ ഡിങ്കഭഗവാനെ ഇത്തരത്തിൽ അവഹേളിക്കുന്നതിനെതിരെ രഞ്ജിനിക്ക് പിന്തുണയുമായി ഡിങ്കോയിസ്റ്റുകളും രംഗത്തു വന്നിട്ടുണ്ട്.