Saturday, September 25, 2021

Latest Posts

സിഐ അലവിക്കെന്തു പിണറായി? ചെറുപ്പാക്കാരെ പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ നഗ്നരാക്കി പാട്ടുപാടിച്ചു

സിഐ അലവിയുടെ ക്രൂര വിനോദങ്ങള്‍ തുടരുന്നു. പോലീസിനെ കുറ്റമറ്റതാക്കണമെന്ന ഇടതു സര്‍ക്കാരിന്റെ മുന്നറിയിപ്പ് പക്ഷെ പോലീസ് ഇതുവരെയും മുഖവിലക്കെടുത്തിട്ടില്ല. നിരവധി ആക്ഷേപങ്ങളും ആരോപണങ്ങളും നേരിട്ട സിഐ അലവി ഇത്തവണ തന്റെ ക്രൂരവിനോദം കാണിച്ചത് പ്രതികളെന്ന് ആരോപിക്കുന്ന ചെറുപ്പാക്കാരെ സ്‌റ്റേഷനില്‍ നഗ്നരാക്കി പാട്ടുപാടിച്ചാണ്.

പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലാണ് സിഐ അലവിയുടെ മനുഷ്യാവകാശലംഘനം നടന്നത്. യുവാക്കളെ നഗ്നരാക്കി പാട്ടു പാടാന്‍ നിര്‍ബന്ധിക്കുന്ന അലവിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. പാട്ടിന്റെ രണ്ട് വരി പാടാനും കയ്യടിക്കാനും പറഞ്ഞ് അലവി യുവാക്കളെ നിര്‍ബന്ധിക്കുന്നതാണ് വീഡിയോ. ആഴ്ച്ചകള്‍ക്കുമുമ്പ് പതിനേഴുകാരന്റെ കൈ വിലങ്ങുവെച്ച് കസേരയില്‍ ബന്ധിച്ചതും സിഐ അലവിയായിരുന്നു. കുട്ടിയെ രണ്ടുദിവസം സ്റ്റേഷനില്‍ ഇരുത്തിയെന്നും മാതാപിതാക്കള്‍ വന്നപ്പോള്‍ കുട്ടിയെ അറിയില്ലെന്ന് പോലീസ് പറഞ്ഞതായും മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്റ്റേഷന്റെ അകത്തുനിന്ന് മറ്റു പോലീസുകാര്‍ പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍ എന്നാണ് സൂചന. കസേരയില്‍ കയ്യാമംവെച്ച പതിനേഴുകാരന്റെ വീഡിയോയും സ്റ്റേഷന്റെ അകത്ത് നിന്നാണ് പുറത്തായിരുന്നത്. ഈ സംഭവത്തിനു ശേഷവും അലവിക്കെതിരെ നടപടികള്‍ എടുത്തിട്ടില്ലെന്ന് മാത്രമല്ല, ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച രണ്ടു പോലീസുകാരെ സസ്‌പെന്റ് ചെയ്യുകയാണ് ചെയ്തത്. മലപ്പുറം ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ജോലി ചെയ്തിരുന്ന അലവിക്കെതിരെ അനേകം മനുഷ്യാവകാശ ലംഘന ആക്ഷേപങ്ങളും ആരോപണങ്ങളും നിലനില്‍ക്കുന്നുണ്ട്.

പിടുകൂടുന്ന പല ആളുകളേയും അലവി ഇതേ രീതികളിലാണ് കൈകാര്യം ചെയ്യുന്നത്. മുമ്പുണ്ടായിരുന്ന സ്ഥലങ്ങളിലെ ജനങ്ങളുടെ പരാതിതന്നെയാണ് പരപ്പനങ്ങാടി മേഖലകളിലെ ജനങ്ങള്‍ക്കും അലവിക്കെതിരെ നിലനില്‍ക്കുന്നത്. വര്‍ഷങ്ങളായി തുടരുന്ന സിഐ അലവിയുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ ഉന്നത മേധാവികള്‍ക്ക് ഇതുവരെ ആയിട്ടില്ല.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.