പിതാവിന്റെ അടിയേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെറുപുഴ തിരുമേനിയിലെ കുഴിമറ്റത്തില്‍ ജോബി (45) ആണു മരിച്ചത്.
മദ്യലഹരിയിലായിരുന്ന യുവാവ് മാതാപിതാക്കളെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് അടിയേറ്റതെന്നാണ് അറിയുന്നത്. ഇന്നലെ രാത്രി കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണു മരണം സംഭവിച്ചത്.



