കസ്റ്റഡിയിൽ ഉള്ള പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്സന് മാവുങ്കലിനെതിരെ കൂടുതല്‍ പരാതികള്‍ ക്രൈംബ്രാഞ്ചിന് ലഭിക്കുന്നതായി റിപ്പോര്‍ട്ട്. വിത്യസ്ത തട്ടിപ്പ് പരാതികളിലാണ് ക്രൈംബ്രാഞ്ച് കേസ് എടുക്കുന്നത്. ഏഴോളം വാഹനങ്ങള്‍ തട്ടിയെടുത്ത പരാതി കൊച്ചിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ മോന്‍സനെ ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെയാണ് കൂടുതല്‍ പരാതികള്‍ ലഭിക്കുന്നത്.
അതിനിടെ മോന്സന് മാവുങ്കലിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ ആനക്കൊമ്പ് വ്യാജമാണെന്ന് വനംവകുപ്പ് പ്രാഥമിക വിലയിരുത്തല്‍. മരത്തില്‍ നിന്ന് നിര്‍മിച്ച വസ്തു പോളിഷ് ചെയ്തതാണെന്നാണ് ഇവര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ വ്യക്തമാണ്. കേന്ദ്രവനം വന്യജീവി വകുപ്പും ഇത് സംബന്ധിച്ച പരിശോധന നടത്തും.
സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച ആരോപണം ഉയര്‍ന്ന അന്വേഷണത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളായ ഇന്‍കം ടാക്സും കസ്റ്റംസും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണത്തിന് ഒരുങ്ങുകയാണ്. മോന്സന് മാവുങ്കലിന് വിദേശത്ത് നിന്നുകൊണ്ടുവന്ന വസ്തുക്കള്‍ സംബന്ധിച്ച് വിവരം നല്കാന് കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. മോണ്‍സന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസുകാര്‍ക്കെതിരേ ഇന്റലിജന്‍സ് അന്വേഷണത്തിന് നിര്‍ദേശം.മോണ്‍സനെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് ഇന്റലിജന്‍സ് വിഭാഗം അന്വേഷണം നടത്തുക. മോണ്‍സനുമായി ബന്ധമുണ്ടെന്ന് പറയുന്ന ഐ ജി ലക്ഷ്മണ, മുന്‍ ഡി ഐ ജി സുരേന്ദ്രന്, എറണാകുളം എ സി പി ലാല്‍ജി തുടങ്ങിയവരാണ് അന്വേഷണപരിധിയിലുള്ളത്.
അതിനിടെ,മോണ്സന് മാവുങ്കല്‍ തനിക്കെതിരേയുള്ള കേസിന്റെ വിവരങ്ങളറിയാന്‍ ഉന്നത ഉദ്യോഗസ്ഥരെ പലതവണ ബന്ധപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.മോണ്‍സനെതിരായ കേസുകളുടെ വിവരങ്ങളും മറ്റും പോലീസുകാര്‍ തന്നെ ഇയാള്‍ക്ക് ചോര്‍ത്തിനല്‍കുകയായിരുന്നു. ക്രൈംബ്രാഞ്ചിലെ ചില ഉദ്യോഗസ്ഥരെ പോലും മോണ്സന് ഇതിനായി ബന്ധപ്പെട്ടു. തനിക്കെതിരേ പരാതികള്‍ ഉയര്‍ന്നുതുടങ്ങിയത് മുതലാണ് ഇയാള്‍ നിരന്തരം പോലീസുകാരില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയിരുന്നത്.
മോന്സന് മാവുങ്കലിന്റെ വീടുകളി;ലും ഇന്ന് പരിശോധന നടന്നു. കലൂരിലെയും ചേര്‍ത്തലയിലെയും വീടുകളില്‍ ഒരേ സമയം ക്രൈംബ്രാഞ്ച് സംഘമാണ് പരിശോധന നടത്തിയത്. തൃപ്പൂണിത്തുറ എസ്പി ഓഫിസില്‍നിന്നുള്ള സംഘങ്ങളാണു ഇരു വീടുകളിലും പരിശോധന നടത്തിയത്.
കലൂരിലെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ആഡംബര വാഹനങ്ങളുടെ രേഖകള്‍ പരിശോധിക്കാനായി മോട്ടര്‍ വെഹിക്കിള്‍ വകുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ചൊവ്വാഴ്ച വനംവകുപ്പും കസ്റ്റംസും പരിശോധന നടത്തിയിരുന്നു. അതേസമയം, മോന്സന് ശില്പങ്ങള് നിര്‍മിച്ചുനല്‍കിയ സുരേഷ് വ്യാഴാഴ്ച ക്രൈംബ്രാഞ്ചിന് മൊഴി നല്‍കും. വില്പനയ്ക്കെന്ന് കരുതിയാണ് ശില്പങ്ങള് നിര്‍മിച്ചു നല്‍കിയതെന്നാണ് ഇയാള്‍ പറയുന്നത്.


