Thu. Oct 8th, 2026

ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി വേണ്ടന്ന് നിയമോപദേശം. ചെന്നിത്തലത്‌ക്കെതിരെ അന്വേഷിക്കാന്‍ സ്പീക്കറുടെ അനുമതി മാത്രം മതിയെന്നാണ് നിയമോപദേശം ലഭിച്ചത്.

കോഴ ആരോപം ഉയര്‍ന്ന സമയത്ത് ചെന്നിത്തല മന്ത്രിയല്ല. അതുകൊണ്ടുതന്നെ വിജിലന്‍സ് അന്വേഷണം നടത്താന്‍ ഗവര്‍ണറുടെ അനുമതി ആവശ്യമില്ല. രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റ് ആയിരിക്കെ പണം വാങ്ങിയതിനെക്കുറിച്ചാണ് ബിജു രമേശ് വെളിപ്പെടുത്തിയത്. ഇതിൻറെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം.

ചെന്നിത്തലയ്ക്ക് പുറമെ വിജിലന്‍സ് അന്വേഷണം നടത്തുന്ന വി.എസ് ശിവകുമാറും കെ. ബാബുവും മന്ത്രിമാരായിരുന്നു. ഇവര്‍ക്കെതിരെയുള്ള അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി ആവശ്യമാണ്. ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ രമേശ് ചെന്നിത്തല, കെ ബാബു, വി.എസ് ശിവകുമാര്‍ എന്നിവര്‍ കോഴ വാങ്ങിയെന്നാണ് ബിജു രമേശിന്റെ വെളിപ്പെടുത്തല്‍.

READ IN ENGLISH: Governor’s permission not required to initiate vigilance probe against Chennithala; govt receives legal advice