ഇന്ത്യയെന്നാല്‍ ഹിന്ദുരാഷ്ട്രമാണെന്നും ഈ തത്വത്തെ അംഗീകരിക്കാന്‍ കഴിയാത്തതിനാലാണ് പാകിസ്താനും ബംഗ്‌ളാദേശും ഇന്ത്യയില്‍ നിന്നും വേര്‍പെട്ടതെന്നും ആര്‍എസ്എസ് തലവന്‍ മോഹന്‍ഭഗത്. വിഭജനത്തേക്കാള്‍ വൈവിദ്ധ്യതയെ സ്വീകരിക്കുന്നവരാണ് ഹിന്ദുക്കള്‍ അതുകൊണ്ടാണ് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാണെന്ന് പറയുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയാതെ വന്നതിനാലാണ് മുസ്‌ളീങ്ങള്‍ പാകിസ്താനെ വേര്‍പെടുത്തിയത്.
ബംഗ്‌ളാദേശ് വേറിട്ട ഒരു രാജ്യമാകുന്നത് ബംഗളാ സംസാരിക്കുന്നത് കൊണ്ടല്ല ഹിന്ദുവിനെ അംഗീകരിക്കാന്‍ കഴിയാത്തതുകൊണ്ടാണ്. ഹിന്ദുവും ഹിന്ദുത്വവുമായും പൊരുത്തപ്പെടാന്‍ കഴിയാത്തതിനാലാണ് ബംഗ്‌ളാദേശ് ഉണ്ടായത്. ഹിന്ദുത്വത്തിന് കീഴില്‍ ഭാഷ, മതം, ജീവിതരീതി, ആചാരങ്ങളെല്ലാം ഭിന്നമാണ്. എന്നിരുന്നാലും അതില്‍ ഒരു ഐക്യം കണ്ടെത്താന്‍ കഴിയുന്നുണ്ട്. പാകിസ്താനെ ശത്രുരാജ്യമായി കണക്കാക്കുന്ന നിലപാട് ഇന്ത്യ നേരത്തേ തന്നെ അവസാനിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഇന്ത്യയുടെ അടുത്ത് ഈ നിലപാട് കാട്ടാന്‍ പാകിസ്താന്‍ പരാജയമാണ്.
ഇപ്പോള്‍ പാകിസ്തന്റെ ഭാഗമായിരിക്കുന്ന മോഹന്‍ജദാരോയും ഹാരപ്പയും പാകിസ്താനിലാണെങ്കിലും അത് ഭാരതത്തിന്റെതാണെന്ന വിവരം പാകിസ്താന് അറിയില്ല. ഇന്ത്യയുടെ ഹിന്ദുത്വത്തെ അംഗീകരിക്കാന്‍ കഴിയാത്തതിനാലാണ് പാകിസ്താന്‍ പ്രത്യേകരാജ്യമായി മാറിയത്. ഞായറാഴ്ച ആസ്സാമില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഭഗത്. പരിപാടിയില്‍ 50,000 പേരാണ് പങ്കെടുത്തത്. മേഘാലയ, നാഗാലാന്റ്, ത്രിപുര എന്നിവിടങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നൊരുക്കമായിട്ടായിരുന്നു പരിപാടി.

