ജൂലായ് 27: പത്രപ്രവർത്തനത്തിന് പുതിയ ദിശാബോധം നൽകിയ, കാമ്പിശ്ശേരി കരുണാകരൻ (31 മാർച്ച് 1922 – 1977) ഓർമ്മ ദിനം
✍️ സി.ആർ.സുരേഷ്
പത്രാധിപർ, നാടക-ചലച്ചിത്രനടൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ കാമ്പിശ്ശേരി കരുണാകരൻ പഠനകാലത്ത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജയിൽവാസമനുഭവിച്ചിട്ടുണ്ട്. 1948-വരെ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം പിന്നീട് കമ്യൂണിസ്റ്റ് പാർടിയിൽ ചേർന്നു.
കൊച്ചിക്കോ ചന്നാരുടെ മകനായി വള്ളികുന്നത്തു ജനിച്ചു. മദ്രാസ് മെട്രിക്കുലേഷൻ പ്രൈവറ്റായി എഴുതി പാസ്സായി. തുടർന്ന് യുവകേരളം പത്രാധിപസമിതി അംഗമായി. ‘തിരുവനന്തപുരം സിറ്റി എഡിറ്ററായും പ്രവർത്തിച്ചു. തിരുവനന്തപുരം സംസ്കൃത കോളേജിൽ പഠിക്കുമ്പോൾ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു ജയിൽ വാസം അനുഭവിച്ചു.
1948 വരെ കോണ്ഗ്രസ്സിന്റെ സജീവ പ്രവർത്തകൻ ആയിരുന്നു. സ്വാതന്ത്ര്യാനന്തരം കോൺഗ്രസ്സിന്റെ നയങ്ങളെ ചോദ്യം ചെയ്തു വള്ളി കുന്നത്ത് നിയമലംഘനം നടത്തി. പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ചേർന്നു.1953 മുതൽ 1977 വരെ ജനയുഗം പത്രാധിപരായിരുന്നു.
പട്ടംതാണുപിള്ള, ആർ. ശങ്കർ, കെ.എ. ദാമോദരമേനോൻ തുടങ്ങിയവർക്കെതിരെ അഴിമതിയാരോപണങ്ങൾ കാമ്പിശ്ശേരി പുറത്തുകൊണ്ടു വന്നു.സെക്രട്ടറിയേറ്റിലെ രഹസ്യരേഖകൾ കൈവശപ്പെടുത്തി അതിന്റെ ഫോട്ടോസ്റ്റാറ്റുകൾ പ്രസിദ്ധപ്പെടുത്തിക്കൊണ്ടാണ് കാമ്പിശ്ശേരി പല ‘സ്കൂപ്പു’കളും പുറത്തുകൊണ്ടുവന്നത്.
ആക്ഷേപഹാസ്യത്തിൽ കാമ്പിശ്ശേരി തുടങ്ങിവച്ച പംക്തിയാണ് കൽക്കി. കേരളത്തിലെ ദിനപത്രങ്ങളിൽ ആദ്യം ‘ബോക്സ് കാർട്ടൂൺ’ പ്രസിദ്ധപ്പെടുത്തിയത് ‘ജനയുഗ’ ത്തിലൂടെ കാമ്പിശ്ശേരിയാണ് ‘കിട്ടുമ്മാവൻ’ എന്ന ബോക്സ് കാർട്ടൂണിന് ആരാധകരേറെയുണ്ടായിരുന്നു. ആദ്യത്തെ വനിതാ പംക്തി, ഡോക്ടറോടു ചോദിക്കാം, ബാലപംക്തി, നാടകപംക്തി, സിനിമാ പംക്തി, കുഞ്ഞുണ്ണി മാഷുടെ കവിതകൾക്ക് ‘കുഞ്ഞുണ്ണിക്കവിതകൾ’ എന്ന തലക്കെട്ടു നൽകി പ്രസിദ്ധീകരിച്ചത് തുടങ്ങി ഇന്നു പത്ര മാധ്യമങ്ങളിൽ കാണുന്ന മിക്ക പംക്തികളുടെയും തുടക്കകാരൻ കാമ്പിശ്ശേരിയാണ്.
പട്ടം താണുപിള്ള, ആർ.ശങ്കർ, കെ.എ.ദാമോരമേനോൻ തുടങ്ങിയവർക്കെതിരെ അഴിമതിയാരോപണങ്ങൾ പുറത്തു കൊണ്ടുവന്നത് കാമ്പിശ്ശേരിയാണ്. സെക്രട്ടറിയേറ്റിലെ രഹസ്യങ്ങൾ കൈവശപ്പെടുത്തി അതിന്റെ ഫോട്ടോസ്റ്റാറ്റ് പ്രസിദ്ധപ്പെടുത്തിയാണ് അദ്ദേഹം പല സ്കൂപ്പുകളും പുറത്തെത്തിച്ചത്.

(കെ പി എ സി യുടെ .നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി നാടകത്തിലെ പരമു പിള്ളയായി കാമ്പിശ്ശേരി വേദിയിൽ)
1953- 77 വരെ ജനയുഗം പത്രം, ജനയുഗം വാരിക, ബാലയുഗം, സിനിരമ, നോവൽപതിപ്പ് തുടങ്ങിയവയുടെ പത്രാധിപരായി.’നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ നാടകത്തിൽ പരമുപിള്ളയെ അവതരിപ്പിച്ചത് കാമ്പിശ്ശേരിയാണ്.
കൃതികൾ: അഭിനയചിന്തകൾ, അന്ത്യദർശനം, കുറേ സംഭവങ്ങൾ. നിത്യകന്യക, ആദ്യകിരണങ്ങൾ, അശ്വമേധം, നിണമണിഞ്ഞ കാല്പാടുകൾ തുടങ്ങി ഏഴു സിനിമകളിൽ അഭിനയിച്ചു.

