Sun. Nov 22nd, 2026

വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ യുവാവ് ക്ലാസ് മുറിയിലിട്ട് വെട്ടിക്കൊന്നു. ഗായത്രി മെട്രിക്കുലേഷന്‍ സ്‌കൂളില്‍ അധ്യാപികയായ എസ് രമ്യയാണ് കൊല്ലപ്പെട്ടത്. ചെന്നൈയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ കടലൂര്‍ ജില്ലയിലാണ് സംഭവം.രാജശേഖർ എന്ന യുവാവാണ് ഈ കൊടുംപാതകം ചെയ്തത്.

അഞ്ചാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് സ്പെഷ്യൽക്ലസ് വെച്ചിരുന്ന കണക്ക് അദ്ധ്യാപികയായ രമ്യ പഠിപ്പിക്കനായി മറ്റ് അധ്യാപകരും കുട്ടികളും എത്തുന്നതിന് വളരെ നേരത്തെ ക്ലാസ് മുറിയിലെത്തിയിരുന്നു. അപ്പോഴാണ് ആക്രമണമുണ്ടായത്. ഈ സമയത്ത് കുട്ടികള്‍ ക്ലാസിലെത്തിയിരുന്നില്ല.

വിവാഹാഭ്യര്‍ഥന നിരസിച്ചതാവും കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നിഗമനം. കോളേജ് പഠനകാലം മുതര്‍ രാജശേഖറിന് രമ്യയെ അറിയാം. ആറ് മാസം മുമ്പ് മകളെ വിവാഹം ചെയ്ത് തരണമെന്നാവശ്യപ്പെട്ട് രമ്യയുടെ മാതാപിതാക്കളെ കണ്ടിരുന്നു.