കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെ വീണ്ടും കാരണം കാണിക്കല്‍ നോട്ടിസ്. അച്ചടക്കലംഘനം നടത്തിയാല്‍ സന്യാസ സമൂഹത്തില്‍ നിന്ന് പുറത്താകേണ്ടി വരുമെന്നും മാര്‍ച്ച് 20നകം തൃപ്തികരമായ വിശദീകരണം നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു.
ഇത് മൂന്നാമത്തെ തവണയാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് നോട്ടീസ് ലഭിക്കുന്നത്. മുന്‍ വിശദീകരണങ്ങളില്‍ വ്യക്തിപരമായ ന്യായീകരണം മാത്രമാണ് ലൂസി കളപ്പുര നല്‍കിയതെന്നും കത്തില്‍ പറയുന്നു. ഡ്രൈവിങ് ലൈസന്‍സ് എടുത്തു, ലോണെടുത്ത് വാഹനം വാങ്ങി, മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്കി, ചര്‍ച്ചകളില്‍ പങ്കെടുത്തു, സഭാ വസ്ത്രം ധരിക്കാതെ സമൂഹമാധ്യമങ്ങളില്‍ ചിത്രമിട്ടു, മഠത്തില്‍ വൈകിയെത്തുന്നു തുടങ്ങിയവ ആരോപിച്ചാണ് മുമ്പ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ സഭ നോട്ടിസ് നല്‍കിയത്.