‘യഥാ രാജ തഥാ പ്രജാഃ’ എന്നത് ജനാധിപത്യത്തിൻറെ കാര്യത്തിൽ നേരെ തിരിച്ചാണ് ‘യഥാ പ്രജാഃ തഥാ രാജ’ …ജനാധിഅപഥ്യബോധമില്ലാത്ത എംഎൽഎ മാരെ ചുമക്കുന്ന ആർത്തവ കേരളം.
ശബരിമലയില്‍ യുവതികള്‍ക്കും പ്രവേശിക്കാമെന്ന ചരിത്ര വിധി പുറപ്പെടുവിച്ച ജഡ്ജിമാരെ രൂക്ഷമായി അധിക്ഷേപിച്ച് മുസ്ലിം ലീഗ് എംഎല്‍എ പികെ ബഷീര്‍. തലയ്ക്ക് വെളിവില്ലാത്ത ജഡ്ജിമാരെന്നാണ് ബഷീര്‍ പരമോന്നത കോടതി ജഡ്ജിമാരെ അധിക്ഷേപിച്ചത്. തലയ്ക്ക് വെളിവില്ലാത്ത ജഡ്ജിമാരുടെ എല്ലാ വിധിയും നടപ്പാക്കേണ്ടതില്ലെന്നാണ് ഏറനാട് മണ്ഡലത്തിലെ എംഎല്‍എ പറഞ്ഞത്.
അഴീക്കോട് എംഎല്‍എ സ്ഥാനത്തുനിന്നും കെ എം ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് പിന്നില്‍ കള്ളക്കളിയുണ്ടെന്നും പി.കെ ബഷീര്‍ പറഞ്ഞു. ആ കള്ളക്കളി ലീഗ് പുറത്ത് കൊണ്ടുവരുമെന്നും ബഷീര്‍ പ്രസ്താവിച്ചു. ഇന്നലെ മഞ്ചേശ്വരത്ത് യൂത്ത് ലീഗ് യാത്രയുടെ ഉദ്ഘാടന വേദിയിലായിരുന്നു പി.കെ ബഷീറിന്റെ വിവാദ പരാമര്‍ശം.
ശബരിമല വിഷയത്തില്‍ ഇതുവരെ കൃത്യമായ നിലപാട് സ്വീകരിക്കാത്ത മുസ്ലിം ലീഗ് ഇക്കാര്യത്തില്‍ വിധി നടപ്പാക്കേണ്ട എന്ന മൃദു നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അതേസമയം, കോണ്‍ഗ്രസ് ചെയ്യുന്ന രീതിയിലുള്ള പ്രത്യക്ഷ നിലപാട് ഇതുവരെ ആരും സ്വീകരിച്ചിട്ടില്ല.