Sat. Nov 21st, 2026

ശിവഗിരിയിൽ ആചാര്യസ്മൃതി സമ്മേളനത്തിൽ എം.പി.മൂത്തേടത്ത്, കോട്ടുകോയിക്കൽ വേലായുധൻ അനുസ്മരണം നടന്നു . ശിവഗിരിയിൽ ഗുരുദേവന്റെ മഹാസമാധി മന്ദിരം നിർമിച്ച് ലോകത്തിന് സമർപ്പിച്ച എം.പി.മൂത്തേടത്ത് ശിവഗിരിമഠമുള്ള കാലത്തോളം സ്മരിക്കപ്പെടും എന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരിയിൽ ആചാര്യസ്മൃതി സമ്മേളനത്തിൽ എം.പി.മൂത്തേടത്ത്, കോട്ടുകോയിക്കൽ വേലായുധൻ ദിനപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. .മഹാസമാധി നിർമാണത്തിന് ശേഷം ശിവഗിരിയിൽ ബ്രഹ്മവിദ്യാലയത്തിന്റെ നിർമാണത്തിനും മഹത്തായ സംഭാവനകൾ ചെയ്തു.

ആലുവ അദ്വൈതാശ്രമം സ്കൂളിലെ അദ്ധ്യാപകനും ഗുരുദേവൻ ആലുവയിൽ നടത്തിയ സർവ്വമത സമ്മേളനത്തിന്റെ സംഘാടക സമിതി അംഗവും വൈക്കം സത്യാഗ്രഹത്തിന്റെ വോളന്റിയർ ക്യാപ്ടനുമായിരുന്നു കോട്ടുകോയിക്കൽ വേലായുധൻ. ഗുരുദേവന്റെ നിർദ്ദേശപ്രകാരം തഴവയിൽ തഴപ്പായ് വ്യവസായ യൂണിറ്റ് ആരംഭിക്കുകയും നൂറ്കണക്കിന് പേർക്ക് തൊഴിൽ നൽകുകയും ചെയ്തു. 1960 കാലഘട്ടത്തിൽ എസ്.എൻ.ഡി.പി യോഗം പ്രസിഡന്റായിരുന്ന വി.ജി.സുകുമാരനും സ്മരിക്കപ്പെടേണ്ട വ്യക്തിത്വമാണ്. പാലക്കാട് ശ്രീവിശ്വേശ്വര ക്ഷേത്ര നിർമ്മാണത്തിന് നേതൃത്വം നൽകിയത് അദ്ദേഹമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിച്ചു.