നാരായണ ഗുരുവിന്റെ ജയന്തിക്കും സമാധിക്കും അവധി നൽകരുതെന്നും ഗാന്ധിജിക്കു പോലും ഇല്ലാത്ത പ്രാധാന്യം വെറുമൊരു ഈഴവ ഗുരുവിന് എന്താണുള്ളത്? എന്നും വോട്ടിന് വേണ്ടിയാണ് അവധികൊടുത്തതെന്നും കേരളയുക്തിവാദി സംഘത്തിൻറെ പാലക്കാട് തിരുവനന്തപുരം ജില്ലകളുടെ നേതാവെന്ന് സ്വയം അവകാശപ്പെടുന്ന നാരായണൻ വി.കെ. രംഗത്ത്.
ഇയാൾ ശ്രീനാരായണ ജയന്തി ദിനത്തിലും ശ്രീനാരായണ ഗുരുവിനെ അവഹേളിച്ചുകൊണ്ട് പോസ്റ്റ് ഇട്ടിരുന്നു.ഇതിന് എതിരെ യുക്തിവാദി സംഘത്തിൻറെ സംസ്ഥാനകമ്മറ്റി അംഗമായ പിപിസുമനൻ ഇയാൾക്ക് യുക്തിവാദി സംഘവുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രസ്താവന ഇറക്കുകയും സ്വന്തം നിലക്ക് നിയമ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.എന്നാൽ അതിനെതിരെ ഇയാൾ കേരളയുക്തിവാദി സംഘം രൂപംകൊണ്ടകാലം മുതൽ സംഘടനയിൽ പ്രവർത്തിക്കുന്ന പിപിസുമനൻ ആ സംഘടനയിൽ വരുന്നതിന് മുൻപ്തന്നെ യുക്തിവാദി ആയ ആൾ ആണെന്നും യുക്തിവാദി സംഘം ഈഴവരുടെ കുത്തകയല്ലെന്നും തിരുവനന്തപുരം സ്വാദേശിയായ ഇയാൾക്ക് പാലക്കാട് യുക്തിവാദി സംഘത്തിൻറെ ചാർജ്ജാണ് ഉള്ളതെന്നുമാണ് അവകാശപ്പെടുന്നത്.തെളിവായി കേരളയുക്തിവാദി സംഘം നേതാക്കളുമായി നിൽക്കുന്ന ഫോട്ടോയും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. കേരളയുക്തിവാദിസംഘത്തിൻറെ മറ്റുനേതാക്കളാരും ഇത് നിഷേധിച്ചിട്ടില്ല.
പിപി.സുമനനും പവനനുമൊക്കെ ആദ്യകാല നേതാക്കളും സ്ഥാപക നേതാക്കളുമാണെങ്കിലും ഇവരുടെ രണ്ടുപേരുടെയും ഭാര്യമാരെ വരെ അവഹേളിക്കുന്ന പരിപാടികൾ കേരളയുക്തിവാദി സംഘം തന്നെ കേരളത്തിൽ പലസ്ഥലത്തും സംഘടിപ്പിച്ചിരുന്നു. അതുകൊണ്ട് ഒരുപക്ഷെ നാരായണൻ പറയുന്നതും ശരിയാകാൻ സാധ്യതയുണ്ട്. സഹോദരൻ അയ്യപ്പനെയും സി കേശവനെയും എല്ലാം അവഹേളിക്കുന്നവർക്ക് മറുപടി കൊടുക്കാതിരിക്കുകയും അവർക്ക് വേദികെട്ടികൊടുക്കുകയും ഉത്തരവാദിത്തപ്പെട്ടവർ തന്നെ കേരളയുക്തിവാദി സംഘം നിലപാടിന് വിരുദ്ധമായി സംവരണ വിരുദ്ധപോസ്റ്റിടുകയും ചെയ്യുമ്പോൾ പവനനോ സുമനനോ ഒന്നും അല്ല ഇന്ന് യുക്തിവാദി സംഘം നിലപടുകൾ തീരുമാനിക്കുന്നതെന്ന് വ്യക്തണല്ലോ? അതുകൊണ്ട് ശ്രീനാരായണ ജയന്തിദിനത്തിൽ ഗുരുവിനെ അവഹേളിച്ചുകൊണ്ട് പോസ്റ്റ് ഇട്ടതും ഇന്നലെ യുക്തിവാദികൾ അയ്യങ്കാളിയെ അപമാനിച്ചതും ഇന്ന് സമാധിക്ക് അവധിനൽകരുതെന്ന് ആവശ്യപ്പെടുന്നതിലും അത്ഭുതപ്പെടേണ്ടതില്ല എന്നാണ് ദളിത് സംഘടനാ നേതാക്കൾ പ്രതികരിച്ചത്.
കേരളാ യുക്തിവാദി സംഘത്തിൻറെ ഇപ്പോഴത്തെ ചില നേതാക്കൾക്കൊക്കെ സ്വന്തമായി സഞ്ചരിക്കുന്ന ബുക്ക് സ്റ്റാൾ ഉണ്ട് സംഘത്തിൻറെ പേരിൽ അല്ല സ്വന്തം പേരിൽ. അതിന് സഹോദരൻ അയ്യപ്പനെയോ നാരായണ ഗുരുവിനെയോ പവനനെയോ സുമനനെയോ അതല്ല ഇനി അവരുടെയൊക്കെ സ്വന്തം പിതാമഹന്മാരെ ചീത്തവിളിക്കുന്ന പരിപാടി ആയാലും അവിടെ പോയി പറ്റിയാൽ പത്ത് ബുക്ക് വിൽക്കുകയും പിന്നെ യുക്തി ഭഗവാൻ കനിഞ്ഞാൽ ഭഗവാൻറെ ബുക്കും കടംകിട്ടും അതും വിൽക്കാം എന്ന ഈ മാർക്കറ്റിങ്ങിനാണ് ഇപ്പോൾ കേരളാ യുക്തിവാദം എന്ന് പറയുന്നത് എന്നാണ് സംഘടനയുമായി ഇപ്പോൾ ബന്ധമില്ലാത്ത മുൻ യുക്തിവാദികൾ പറയുന്നത്.
അതുകൊണ്ട് യുക്തിവാദിസംഘമോ ഫ്രീതിങ്കെഴ്സോ എസ്സെൻസും ഗ്ളോബലോ ഗാലക്സിയോ (വെറും എസ്സെൻസ് കാരെ ഇപ്പോൾ പിടിക്കില്ല ഗ്ലോബലോ ഗാലക്സിയോ ആയിരിക്കണം) ആരു പരിപാടി നടത്തിയാലും അത് സംഘടനയുടെ പരിപാടിയും ഭരണഘടനയ്ക്കും വിരുദ്ധമായാലും സ്ഥാപകനേതാക്കളെ അവഹേളിക്കുന്നതായാലും ബുക്ക് വിറ്റാൽ പോരെ ? അപ്പം തിന്നാൽപോരെ കുഴി എണ്ണണോ ? എന്നതാണ് ഇപ്പോഴത്തെ കേരളാ യുക്തി എന്നാണ് മനസിലാക്കാൻ കഴിഞ്ഞത്.
ഇതുകൂടാതെ സിപിഐ(എം) പരുമല എൽസി സെക്രട്ടറി സുരേഷ് ദുരിതാശ്വാസ ക്യാമ്പിൽ നിന്നും ഭക്ഷണ സാധനങ്ങൾ മോഷ്ടിച്ചു എന്നതരത്തിൽ പ്രചരിക്കുന്ന ഒരു വ്യാജവീഡിയോയും ഇയാൾ ഫേസ് ബുക്കിലും വാട്സാപ്പിലും പ്രചരിപ്പിക്കുന്നുണ്ട്. തൊട്ടടുത്ത ക്യാംപിൽ പത്തുമണിയായിട്ടും പ്രഭാത ഭക്ഷണമില്ലാഞ്ഞിട്ട് അടുത്ത ക്യാമ്പിൽ നിന്ന് റവ എടുക്കാൻ ചെന്ന സിപിഐ(എം) പ്രവർത്തകനെ മർദ്ധിച്ച ശേഷം ചിലകുബുദ്ധികൾ പ്രചരിപ്പിക്കുന്ന വീഡിയോ ആണ് ഇയാൾ ഇന്ന് വ്യാപകമായി പ്രചരിപ്പിച്ചിട്ടുള്ളത്. ഇതിന് മുൻപ് പാലക്കാട് ഭക്ഷണമെടുത്തുകഴിച്ചതിന് മധുവിനെ തല്ലിക്കൊന്നപ്പോഴും ഈ യുക്തിവാദി കൊന്നവർക്ക് വേണ്ടി പോസ്റ്റ് ഇട്ടിരുന്നു.
ഗുരുസമാധിക്കും ജയന്തിക്കും അവധി നൽകണോ വേണ്ടയോ എന്ന് യുക്തിവാദിസംഘമാണോ തീരുമാനിക്കുന്നത്? മനോരോഗികളുടെ ജൽപ്പനം എന്നതിനപ്പുറം പൊതുസമൂഹം അതിന് ഒരു വിലയും നൽകാൻ പോകുന്നില്ലെന്നും. അവനല്ല ദേവേന്ദ്രൻറെ അപ്പൻ മുത്തുപ്പട്ടര് വന്നാലും കേരളത്തിൽ അതു നടക്കില്ലെന്നും.ഇത്തരത്തിലൊക്കെ പറയുന്ന യുക്തിവാദികളോട് എന്തിന് പ്രതികരിക്കണം ‘പേവാക്കിന് പൊട്ടു ചെവി’ എന്നതാണ് ഇതിനുള്ള മറുപടി. അല്ലാതെ മറുപടി അർഹിക്കുന്ന ആർക്കെങ്കിലുമല്ലേ മറുപടി നൽകേണ്ടതുള്ളൂ എന്ന് തുഷാർ വെള്ളാപ്പള്ളിയും ഇതിനോട് പ്രതികരിച്ചു.
ഇതൊക്കെയാണ് ഇപ്പോഴത്തെ കേരളയുക്തിവാദം
ഇതാണ് ഇയാൾ വ്യാപകമായി സിപിഐ(എം) നെതിരെ പ്രചരിപ്പിക്കുന്ന വ്യാജ വീഡിയോ
