വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈന് നേരെ സമൂഹ മാധ്യമങ്ങളിൽ ആക്രമണം. വ്യാഴാഴ്ച കോഴിക്കോട്ട് ജോസഫൈൻ നടത്തിയ ഒരു പ്രസ്താവനയാണ് സൈബർ ആക്രമണങ്ങൾക്ക് കാരണമായത്. വാര്‍ത്താ സമ്മേളനത്തില്‍ കുമ്പസാര വിഷയത്തിലും ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിലും കമ്മീഷനോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു.
ഇത് രണ്ടും സമൂഹത്തില്‍ കാലങ്ങളായി നടന്നുവരുന്ന ആചാരങ്ങളാണെന്നും അതിനെ കുറിച്ച് സമൂഹം തന്നെ ചര്‍ച്ച ചെയ്യട്ടെ എന്ന നിലപാടാണ് ജോസഫൈന് സ്വീകരിച്ചത്. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ കൂടുതല്‍ അഭിപ്രായ പ്രകടനം നടത്താനില്ലന്നും ജോസഫൈന് വ്യക്തമാക്കിയിരുന്നു
എന്നാല്‍ ഇതിനു ശേഷം ജോസഫൈന്റെ പേരിൽ മോശം പരാമർശങ്ങളാണ് സമൂഹമാധ്യങ്ങളിൽ ഉന്നയിച്ചിരിക്കുന്നത്. ജോസഫൈന്റെ കുടുംബാംഗങ്ങൾക്കെതിരെയും മോശം പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു മാധ്യമം നൽകിയ വാർത്തയുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് ജോസഫൈനെതിരെ മോശം പരാമർശങ്ങൾ ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടത്താൻ ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശം നൽകി.