ഹരീഷ് നേതാജി
ആസ്തികതിയില് നിന്നും നാസ്തികതയിലേയ്ക്കുള്ള മാറ്റം ഒരാളില്‍ സാമൂഹ്യ മൂല്യ വിചാരങ്ങളില്‍ യൊതൊരു മാറ്റവും വരുത്താതരിയ്ക്കാം.നാസ്തികനായി തീര്‍ന്ന ഒരാള്‍ സെക്സിസ്റ്റും റേസിസ്റ്റും വിവേചനങ്ങള്‍ സ്വാഭാവികമാണ് എന്ന് വിചാരിയ്ക്കുന്ന ആളും ആകാം.ഒരു വേള കുറച്ചു കൂടി മുന്നോട്ട് കടന്ന് സാമൂഹ്യ വിരുദ്ധമായ ആശയങ്ങള്‍ / അല്ലെങ്കില്‍ അത് എന്തെങ്കിലുമാകട്ടെ ,പ്രചരിപ്പിയ്ക്കാന്‍ തനിയ്ക്ക് വ്യക്തിപരമായ അവകാശമുണ്ടെന്ന് വിചാരിയ്ക്കുകയും ചെയ്യാം.ആസ്തികന് ഇതിനായി മതപരതയുടെ തെളിവുകള്‍ തേടുമ്പോള്‍ നാസ്തികന് ശാസ്ത്രത്തില്‍ നിന്ന് തെളിവുകള്‍ കണ്ടെടുത്തേക്കാം. അത്തരം പ്രവര്‍ത്തനങ്ങള്‍ ശാസ്ത്ര പ്രചാരണമാണെന്ന് ധരിയ്ക്കുകയും ചെയ്യാം.
എന്നാല്‍ ഒരു തെളിവ് ഒരു ധാരണ ഒരാശയം യുക്തി ചിന്തയുടെ ഭാഗമാകുന്നതെങ്ങനെയാണ്. ആ തെളിവുകളേയോ ധാരണയോയോ ആശയത്തേയോ കുറിച്ച് നിരീക്ഷിയ്ക്കുക യുക്തി ചിന്തനം നടത്തുക കൂടുതല്‍ തെളിവുകള്‍ ശേഖരിയ്ക്കുക.അതിന്മേല് സാമൂഹ്യമായ സംവാദം നടത്തുക.നാം വിഭാവനം ചെയ്യുന്ന കൃത്രിമ ലോകത്തില്‍ അതിലെ ഘടകങ്ങള്‍ ഉള്‍പ്പെടുത്തി പരിഷ്ക്കരിയ്ക്കുക.ഇവിടെ സാമൂഹ്യ പുരോഗതിയോടു അനുകുലമായി പക്ഷാപാതിത്വം കാണിയ്ക്കുക എന്ന ഒരു പോരായ്മ ഉണ്ട് ,പക്ഷേ അതാഘടനയുടെ ഒഴിവാക്കാന്‍ കഴിയാത്ത ഭാഗമാണ്
പറഞ്ഞു വന്നതിതാണ് ക്ലോസറ്റ് എത്തീസത്തില് നിന്നും തെരുവ് വിളക്കിന്റെ എത്തീസത്തിലേയ്ക്ക് വന്നാലും സാമൂഹ്യ മാറ്റം ഉണ്ടാവണമെന്നില്ല.ക്യൂബാ മുകുന്ദന് തെരുവില്‍ നിന്ന് ഇന്‍ക്വിലാബു വിളിയ്ക്കാനുള്ള അവസ്ഥ ഒരുക്കുന്നത് മത്രമല്ല അയാളുടെ മൂല്യ വിചാരം എന്ത് എന്നതും പ്രസക്തമാണ്
ഒരു ഉദാഹരണം പറയാം
സുരേഷ് ഗോപി ജര്‍മ്മനിയില്‍ നിന്ന് വാങ്ങിയ ഒരു കോടി സാങ്കേതിക വിദ്യയുടെ കാര്‍ ഫസ്റ്റ് ഡ്രൈവിനു മുന്‍പായി വീലിന്നടിയില് നാരങ്ങ വെയ്ക്കുന്ന ചിത്രം നിങ്ങള്‍ വിമര്‍ശിയ്ക്കുന്നു.ഇത്തരം അന്ധ വിശ്വാസങ്ങളെ ശാസ്ത്ര പ്രചാരണത്തിന്‍െറ ഭാഗമായി എതിര്‍ക്കുന്നു എന്നും പറയുന്നു
മറ്റൊന്ന് നോക്കുക
അടുത്ത ജന്മത്തിലെങ്കിലും പൂണിലിട്ട് ബ്രാഹ്മണനായി പിറക്കാനാ് എനിയ്ക്കിഷ്ടം എന്ന് സുരേഷ് ഗോപി പറയുന്നു.ഇത്തരം സന്ദര്‍ഭങ്ങളില്‍ സുരേഷ് ഗോപിയ്ക്ക് അങ്ങനെ പറയാന്‍ അവകാശമുണ്ടല്ലോ.മനുഷ്യര്‍ വ്യത്യാസങ്ങള്‍ നാച്വറല്‍ ആണ്.മാത്രമല്ല നായാടികളും പെറുക്കിത്തീനികളും തമ്മില്‍ വ്യത്യാസമുമുണ്ട് എന്ന നിലപാടില്‍ നിന്ന് ശാസ്ത്ര തെളിവുകളും കൊണ്ടു വന്നു എന്നിരിയ്ക്കട്ടെ.ഞാന്‍ ശാസ്ത്രത്തെയല്ലേ ഉദ്ധരിച്ചത് .അതും ശാസ്ത്ര പ്രചാരണമല്ലേ എന്നാണ് വിചാരിയ്ക്കുന്നതെങ്കില് .നാസ്തികതയുെടെ കീഴില്‍ ഇതു സാധ്യമാണെന്നതാണ് ആസ്തികതയുമായി അതിനെ വ്യത്യാസമില്ലാതെയാക്കു ന്നത്
കുറെ നാളുകളോളം കേരളത്തില്‍ ശാസ്ത്ര പ്രചാരണം എന്നാല്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ പ്രചാരണം എന്നാണ് അര്‍ത്ഥം ഉണ്ടായിരുന്നത്.അതില്‍ നിന്ന് മാറി വരുന്നതേയുള്ളു.ഇനിയും അതിന്റെ അര്‍ത്ഥത്തെ ദുര്‍ബലപ്പെടുത്തിയാല്‍ ഉപയോഗപരത ഇല്ലാത്ത ഒന്നായി മാറും ശാസ്ത്ര പ്രചാരണം
സാമൂഹ്യ ഉത്തരവാദിത്വമില്ലാത്ത നാസ്തിക പ്രചാരണം ശാസ്ത്രത്തിന്റെ പിന്‍ബലത്തോടെ നടത്തിയാലും അത് ശാസ്ത്ര പ്രചാരണം ആയിരിക്കില്ല എന്നും അതിന്റെ കിണശ്ശേരി ദാ ഇങ്ങനെ ആയിരിയ്ക്കും.

റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913