Sun. Nov 1st, 2026

മലയാള സിനിമയിൽ വീണ്ടുമൊരു ഫൺ വൈബ് മൾട്ടി സ്റ്റാർ ചിത്രം റിലീസിനൊരുങ്ങുന്നു. യുവതാരങ്ങളായ അർജുൻ അശോകൻ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ധ്രുവൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ഖജുരാഹോ ഡ്രീംസ്’ ഡിസംബർ 5-ന് തിയേറ്ററുകളിലെത്തും. പുരാതന ചുവർ ചിത്രങ്ങൾ നിറഞ്ഞ ക്ഷേത്ര നഗരമായ ഖജുരാഹോയിലേക്ക് ഏതാനും സുഹൃത്തുക്കൾ നടത്തുന്ന യാത്രയും അതിനെത്തുടർന്നുണ്ടാകുന്ന ആകാംക്ഷാഭരിതവും രസകരവുമായ സംഭവങ്ങളുമാണ് ചിത്രത്തിൻ്റെ പ്രമേയം.

നർമ്മമുഹൂർത്തങ്ങളിലൂടെ മാറുന്ന കാലഘട്ടത്തിലെ യുവതയുടെ ലോകം തുറന്നുകാണിക്കുന്ന ഈ ചിത്രം, ഏറെ നാളുകൾക്ക് ശേഷം മലയാളത്തിലെത്തുന്ന റോഡ് മൂവി കൂടിയാണ്. മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘ഖജുരാഹോ ഡ്രീംസ്’ ഗുഡ് ലൈൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എം.കെ. നാസറാണ് നിർമ്മിച്ചിരിക്കുന്നത്. സേതുവാണ് ചിത്രത്തിനായി തിരക്കഥയൊരുക്കിയത്. ഗുഡ് ലൈൻ പ്രൊഡക്ഷൻസ് ത്രൂ ആശിർവാദ് റിലീസ് വഴിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

ചിത്രത്തിന് യുഎ സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചു കഴിഞ്ഞു. യുവപ്രേക്ഷകരെ ആകർഷിക്കുന്ന സംഭാഷണങ്ങളും ദൃശ്യങ്ങളും ഫൺ നിമിഷങ്ങളും ചിത്രത്തിലുണ്ടെന്നാണ് സൂചന. കൂടാതെ അതിഥി രവി, ചന്തുനാഥ്, ജോണി ആൻ്റണി, സോഹൻ സീനുലാൽ, സാദിഖ്, വർഷാ വിശ്വനാഥ്, നൈന സർവാർ, അമേയ മാത്യു, രക്ഷ രാജ്, നസീർ ഖാൻ, അശോക് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.