Sat. Nov 21st, 2026

ഒരു ഓൺലൈൻ ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടറുടെ ജീവിതം പശ്ചാത്തലമാക്കിയുള്ള ചിത്രമാണ് ‘മിറാഷ്’. സെപ്റ്റംബർ 19-ന് റിലീസ് ചെയ്യുന്ന സിനിമയുടെ ടിക്കറ്റ് ബുക്കിംഗ് പ്രമുഖ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ആരംഭിച്ചു. ആസിഫ് അലിയും അപർണ ബാലമുരളിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ജീത്തു ജോസഫാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

മികച്ച പ്രേക്ഷക ശ്രദ്ധ നേടിയ ‘കിഷ്കിന്ധാ കാണ്ഡ’ത്തിന് ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘മിറാഷ്’. ചിത്രത്തിന്റെ ത്രില്ലടിപ്പിക്കുന്ന ട്രെയിലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ദുരൂഹതയും സസ്പെൻസും നിറയ്ക്കുന്ന രംഗങ്ങളും ഒട്ടേറെ ആക്ഷൻ നിമിഷങ്ങളും ട്രെയിലറിൽ നിന്ന് വ്യക്തമായിരുന്നു.