Sun. Nov 15th, 2026

ധനുഷ്, നാഗാര്‍ജ്ജുന, രശ്മിക മന്ദാന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുബേര’. ചിത്രത്തിലെ പുതിയ ഗാനമെത്തി. കഥ..കഥ..കഥൈ എന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് ദേവി ശ്രീ പ്രസാദ് ആണ്. ഹൈഡ് കാര്‍ത്തി, കരീമുള്ള എന്നിവര്‍ ചേര്‍ന്നാണ് ആലാപനം. വിവേകയാണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്.

ചിത്രം ജൂണ്‍ 20ന് തിയറ്ററുകളില്‍ എത്തും. ശ്രീ വെങ്കിടേശ്വര സിനിമാസ് എല്‍എല്‍പി, അമിഗോസ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളുടെ കീഴില്‍ സുനില്‍ നാരംഗ്, പുഷ്‌കര്‍ രാം മോഹന്‍ റാവു എന്നിവരാണ് കുബേര നിര്‍മിക്കുന്നത്. ഒരു പാന്‍ ഇന്ത്യന്‍ മിത്തോളജിക്കല്‍ ചിത്രമായാണ് കുബേര ഒരുക്കുന്നത്. ദേവി ശ്രീ പ്രസാദാണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോേണ്‍ പ്രൈം വീഡിയോയാണ് സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 50 കോടി രൂപയ്ക്കാണ് സിനിമയുടെ ഒടിടി റൈറ്റ്സ് വിറ്റുപോയിരിക്കുന്നത് എന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.