Sat. Nov 21st, 2026

തിരുവനന്തപുരം: വിനോദയാത്ര പോയ മലയാളി യുവാവ് തമിഴ്‌നാട് ചിറ്റാര്‍ അണക്കെട്ടില്‍ മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്. അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.

തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്ര പോയ ആറ് യുവാക്കളില്‍ ഒരാളാണ്. അണക്കെട്ടിന്റെ അപകടകരമായ ഭാഗത്തേക്ക് ആഴം അറിയാതെ സംഘം ഇറങ്ങി കുളിക്കുന്നതിനിടെയായിരുന്നു അപകടം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കുഴിത്തുറെ ആശുപത്രിയിലേക്ക് മാറ്റി.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913, 6235729908