വിജയ് സേതുപതിയെ കേന്ദ്ര കഥാപാത്രമാക്കി വെട്രിമാരൻ സംവിധാനം ചെയ്ത വിടുതലൈ 2 ഇനി ഒ.ടി.ടിയിൽ കാണാം. 2023 ൽ പുറത്തിറങ്ങിയ വിടുതലൈയുടെ രണ്ടാം ഭാഗമാണ് വിടുതലൈ 2. ആമസോൺ പ്രൈമിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ചിത്രത്തിൽ വിജയ് സേതുപതി, മഞ്ജു വാര്യർ, സൂരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയിൽ നിന്ന് സെൻസർ ചെയ്ത ഭാഗങ്ങൾ ഉൾപ്പെടുത്തിയാണ് ചിത്രം ഒ.ടി.ടി യിൽ എത്തുന്നത്. തമിഴിനൊപ്പം തെലുങ്കിലും ചിത്രം കാണാം.
2024 ഡിസംബർ 24 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക അഭിപ്രായമാണ് തിയറ്ററുകളിൽ നിന്ന് ലഭിച്ചത്. വിടുതലൈ 60 കോടിയും വിടുതലൈ2 64 കോടിയും ബോക്സ് ഓഫീസിൽ നേടിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വിടുതലൈ പാർട്ട് 2ന്റെ സംഗീത സംവിധാനം നിർവഹിച്ചത് ഇളയരാജയാണ്. ബി ജയമോഹന്റെ തുണൈവന്‍ എന്ന കഥയെ ആസ്പദമാക്കിയാണ് വിടുതലൈ 1, 2 ഒരുക്കിയിരിക്കുന്നത്. വിജയ് സേതുപതിക്കൊപ്പം സൂരി, മഞ്ജു വാര്യർ എന്നിവർക്കൊപ്പം അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് മറ്റു താരങ്ങൾ. ആർ എസ് ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.

