സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് വിഡാമുയര്‍ച്ചി. അജിത് കുമാര്‍ നായകനായ സിനിമ ഫെബ്രുവരി 6ന് തിയറ്ററുകളിൽ എത്തും. റിലീസിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ യുട്യൂബ് ട്രെന്റിങ് രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. ഇതുവരെ 8 മില്യണിലധികം ആളുകളാണ് വിഡാമുയര്‍ച്ചി ട്രെയിലർ കണ്ടിരിക്കുന്നത്.
നേരത്തെ പൊങ്കലിന് നിശ്ചയിച്ച റിലീസ് മാറ്റിയാണ് ഫെബ്രുവരിയിൽ സിനിമ തിയറ്ററുകളിൽ എത്തുന്നത്. ഒരു ക്ലാസ് ആക്ഷന്‍ ചിത്രത്തിന്‍റെ പരിചരണത്തില്‍ ഹോളിവുഡ് ചിത്രത്തിന്‍റെ ശൈലിയിലാണ് ചിത്രം ഒരുക്കിയതെന്നാണ് ട്രെയിലർ നൽകിയ സൂചന. അനിരുദ്ധാണ് ചിത്രത്തിന്‍റെ സംഗീതം.
തൃഷയാണ് ചിത്രത്തിലെ നായിക, അര്‍ജുന്‍ സര്‍ജ, ആറവ്, കസന്ദ്രാ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ലൈക്ക പ്രൊഡക്ഷനാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഗിഴ് തിരുമേനി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ് എന്നാണ് സൂചന.

