Sun. Nov 22nd, 2026

മലയാളത്തിന്റെ ഹിറ്റ് ക്ലാസിക് ചിത്രമായ മണിച്ചിത്രത്താഴ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്‍തപ്പോള്‍ ചിത്രം ഭൂല്‍ ഭൂലയ്യയായി. ഭൂല്‍ ഭൂലയ്യ മൂന്നാം ഭാഗം സിനിമയും ഹിറ്റായി. ഇപ്പോഴിതാ ഭൂല്‍ ഭൂലയ്യ സിനിമയുടെ മൂന്നിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഭൂല്‍ ഭൂലയ്യ 3 നെറ്റ്ഫ്ലിക്സിലൂടെയാണ് ഒടിടിയില്‍ എത്തുക. 27നാണ് ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തുക. ചിത്രം 389.34 കോടിയാണ് ആകെ നേടിയത് എന്നാണ് റിപ്പോര്‍ട്ട്.

അനീസ് ബസ്‍മീയാണ് ചിത്രത്തിന്റെ സംവിധാനം. നായകൻ കാര്‍ത്തിക് ആര്യ ആണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും നായകൻ കാര്‍ത്തിക് ആര്യൻ ആയിരുന്നു. ‘ഭൂല്‍ ഭൂലയ്യ’ ചിത്രത്തിലെ പ്രേത കഥാപാത്രമായ ‘മഞ്‍ജുളിക’യായി വിദ്യാ ബാലൻ മൂന്നാം ഭാഗത്തിലും ഉണ്ട്. മാധുരി ദീക്ഷിത്തിനും തൃപ്‍തി ദിമ്രിക്കുമൊപ്പം ചിത്രത്തില്‍ വിജയ് റാ്, രാജ്‍പാല്‍ യാദവ്, സഞ്‍ജയ് മിശ്ര, അശ്വിനി കല്‍സേഖര്‍, രാജേഷ് ശര്‍മ, അരുണ്‍, മനിഷ്, സൗരഭ് ദുബേ, ഡെൻസില്‍ സ്‍മിത്ത്, സുരേഷ് മേനോൻ, മൗമിത, ശിവം ദുബെ, സുരേന്ദ്ര താക്കൂര്‍, തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്.